Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
എന്നോട് പറയുമായിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറിയതാണ്..
വീണ്ടും ജീവിതം ഞങ്ങൾക്കിടയിൽ പതിയെ സാധാരണ പോലെ ആവാൻ തുടങ്ങുകയായിരുന്നു.. പക്ഷെ ഇടക്കിടക്കുള്ള ചേച്ചിയുടെ ഡിപ്രെഷൻ മാറ്റാൻ എന്തെങ്കിലും ജോലി ചേച്ചിക്ക് ശെരി ആക്കണം എന്ന് ഞാൻ ചിന്തിച്ചു.. ചേച്ചി എന്നോട് indirect ആയി അത് ഇടക്ക് പറയാറുണ്ട്.. എത്രകാലം ആണ് നിങ്ങളുടെ സഹായത്തിൽ എന്നൊക്കെ.. ഞാൻ അപ്പോൾ എന്തെങ്കിലും വഴക്ക് ചേച്ചിയെ പറയുമെങ്കിലും ഒരു അപകർഷതാബോധം തീർച്ചയായും ചേച്ചിക്ക് ഉണ്ട് എന്നത് സത്യം തന്നെയാണ്.. അതിനാൽ ഒരു ജോലി കണ്ടെത്താൻ എന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു..
അങ്ങനെ പഞ്ചായത്തിൽ ഒരു ഫീൽഡ് ഓഫീസറുടെ കോൺട്രാക്ട് ഒഴിവ് വന്നപ്പോൾ എന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അത് ചേച്ചിക്ക് വാങ്ങി നൽകി.. ഫീൽഡ് ആണെങ്കിലും ആഴ്ചയിൽ 2തവണ ഫീൽഡിൽ ഡാറ്റാ കളക്ഷന് പോയാ മതി ബാക്കി ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാം..
ഈ വിവരം ചേച്ചിയോട് ഞാനും അമ്മയും പറഞ്ഞപ്പോൾ ആ കണ്ണിൽ നിറഞ്ഞ സ്നേഹവും കണ്ണുനീരും മറക്കാൻ പറ്റാത്ത ഒന്നാണ്.. എന്റെ അമ്മയെ വന്ന് ചേച്ചി കെട്ടിപ്പിടിച്ചപ്പോൾ അതെനിക്ക് കൂടെ ഉള്ള ഹഗ് ആണെന്ന തോന്നലാണ് എനിക്ക് ഉണ്ടായത്.. കുടുംബത്തിലുള്ളവർ തമ്മിൽ നന്ദി പ്രകടനത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ് ഞാൻ ആ സീൻ ഒരു തമാശ ആക്കി..
അങ്ങനെ ചേച്ചിയെ ആദ്യ ദിവസം പഞ്ചായത്തിൽ കൊണ്ട് വിട്ട് എല്ലാവരെയും ഞാൻ പരിചയപ്പെടുത്തി.. പഞ്ചായത്തിലുള്ളവർക്ക് കാര്യ സാധ്യങ്ങൾക്ക് ഞാൻ വേണ്ടപ്പെട്ടവൻ ആയത് കൊണ്ട് ആ പരിഗണന ചേച്ചിക്കും കിട്ടി..ചേച്ചിക്ക് വണ്ടി ഓടിക്കാൻ അത്ര അറിയില്ല.. വീട്ടിൽ ജിബിൻ
💬 Comments
View all comments