Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ഇപ്പോൾ എനിക്ക് ബഹുമാനം തോന്നിയതിൽ തെറ്റില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നെനിക്കറിയാം..
പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന അവസരത്തിൽ ഒക്കെ സ്വന്തം മോനെ പ്രമോട്ട് ചെയ്യാൻ എന്റെ അമ്മ മിടുക്കി ആയത് കൊണ്ട് ഈ നാട്ടിലെ എന്റെ സ്റ്റാർ വാല്യൂ ഒക്കെ ജിബിൻ ചേട്ടനും ജിനി ചേച്ചിക്കും അറിയാം.. അതിൽ പിന്നെ എന്നോട് ചേച്ചി കുറച്ചെങ്കിലും സംസാരിക്കും..
ഫോൺ റീചാർജ് ചെയ്യണതും അവിടുത്തെ കറന്റ് ബില്ല് ഗ്യാസ് ബുക്കിങ് ഒക്കെ ഓൺലൈൻ ആയി ചെയ്യുന്നത് എന്റെ സഹായത്തോടെ ആണ്.. ചേതമില്ലാത്ത ചില ഉപകാരങ്ങൾ.. ജിബിൻ ചേട്ടൻ ഇച്ചിരി പഴഞ്ചൻ ആണോ എന്ന് എനിക്ക് സംശയം തോന്നാതെ ഇല്ല..
പുള്ളിക്ക് ഈ ഓൺലൈൻ ഡീലിങ് ഒക്കെ ഇപ്പോഴും വിശ്വാസക്കുറവ് ആണ് അതോണ്ട് അതൊക്കെ പഠിക്കാനും മെനക്കേടില്ല..പിന്നെ നാട്ടിൽ ചില ആൾക്കാരെ ഞാൻ സംസാരിച്ച് പോളിസി എടുപ്പിച്ചതിൽ പിന്നെ പുള്ളിക്കും ഞാൻ ഒരു സ്വീകാര്യനായി.. പിന്നെ അടുത്ത് ഒരു കുടുംബം താമസം മാറി വന്നപ്പോൾ അവർ നമ്മളുമായി ഒക്കെ ആയിരിക്കുമോ എന്നുള്ള പേടി ഒക്കെ മാറി.. അമ്മയും ഹാപ്പി ആയി അപ്പോൾ പിന്നെ ഞാൻ ഫുൾ ഹാപ്പി.. അങ്ങനെ വളരെ ഹാപ്പി ആയി എല്ലാം പോകുകയായിരുന്നു..
ഒരു വെള്ളിയാഴ്ച ഞാൻ പാർട്ടി ഓഫീസിൽ ഇരിക്കുമ്പോൾ ആണ് എനിക്ക് അമ്മയുടെ കാൾ വരുന്നത്
"മോനെ നീ എവിടെയാണെങ്കിലും.. പെട്ടെന്ന് അത്യാവശ്യമായി വീട്ടിലേക്ക് വാ "
"എന്താ അമ്മേ "
"നീ വേഗം വാ..വിശദീകരിക്കാനൊന്നും നേരമില്ല"
അമ്മയുടെ ശബ്ദത്തിൽ മുഴുവനും നിറഞ്ഞു നിന്ന ആശങ്ക എന്നിലേക്ക് പടരാൻ സെക്കന്റ്കളെ വേണ്ടി വന്നുള്ളൂ..
ഒരുപാട്
💬 Comments
View all comments