Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
സെറ്റ് ആക്കിയിട്ട് ഞാൻ പുറത്തേക്ക് പോയി
ഞാൻ അമ്മ തന്ന atm കാർഡിൽ നിന്ന് കുറച്ച് പൈസ പിൻവലിച്ച ശേഷം ഹോസ്പിറ്റലിൽ തിരികെ എത്തി..നേരെ icu വിൽ ചെന്നപ്പോൾ ഡോക്ടർ ബൈ സ്റ്റാൻഡേറെ അന്വേഷിച്ചു എന്ന് പറഞ്ഞു.. ഞാൻ അവരെ കൂട്ടാതെ ഡോക്ടറുടെ അടുത്തേക്ക് പോയി...
"ഡോക്ടർ.. May I??"
"Yes come come.. Sit"
"Sir ഞാൻ ജിബിൻ ചേട്ടന്റെ അയൽക്കാരനാണ്.."
"അദ്ദേഹത്തിന്റെ വൈഫ്??"
"അവർ റൂമിലുണ്ട് ഡോക്ടർ.. ഞാൻ വിളിക്കണോ "
"Its okk..what is your name??"
"Rahul"
"രാഹുൽ.. ഞാൻ പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാവും.. ഞാൻ ഡയറക്റ്റ് പോയിന്റിലേക്ക് വരാം.."
"Ok ഡോക്ടർ "
" കണ്ടിഷൻ വളരെ ക്രിട്ടിക്കൽ ആണ്.. ഹെൽമെറ്റ് ധരിച്ചോണ്ട് മാത്രം ബ്രെയിനിൽ എക്സ്റ്റർനൽ ഇഞ്ചുറീസ് ഇല്ല.. പക്ഷെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്.. ആളിപ്പോൾ കോമയിലാണ്..ഒരു മേജർ സർജറി ഇന്ന് തന്നെ പ്രോസീട് ചെയ്യണം.. അതിന് ശേഷമേ ജീവന്റെ കാര്യത്തിൽ എന്തെങ്കിലും എനിക്ക് പറയാൻ സാധിക്കൂ.. "
എന്ത് പറയണം എന്നറിയാതെ ഒരേ ഷോക്കിൽ ആയിരുന്നു ഞാൻ..
"ഡോക്ടർ സർജറിക്ക് റെഡി ആയിക്കോ.. ബാക്കി ഫോർമാലിറ്റീസ് ഞാൻ റെഡി ആക്കാം.."
എന്തോ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.. ഒരു നിമിഷം പോലും വൈകരുത് കാര്യങ്ങൾ എന്ന് എനിക്ക് തോന്നി..
തിരികെ അവരോട് ഇതെങ്ങനെ പറയും എന്ന് മനസിലാകാതെ ഞാൻ റൂമിലേക്ക് നടന്നു.. എന്റെ എല്ലാ ധൈര്യവും വെച്ച് ഞാൻ അവർക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു.. അമ്മയുടെ കരച്ചിലും ചേച്ചി തല കറങ്ങി വീണതുമെല്ലാം
💬 Comments
View all comments