Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]
എന്തോ അങ്ങനെ തോന്നി പോയി അതുകൊണ്ടാണ് അപ്പോൾ തന്നെ നിന്നോട് ഞാനത് പറഞ്ഞത്...
പിന്നെ... ഇത് ഞാൻ കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്നതൊന്നും അല്ല.. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് തോന്നിയതാ അത് അപ്പൊ തന്നെ എനിക്ക് നിന്നോട് പറയണം എന്നുണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞു അത്രേ ഉള്ളൂ... അതുകൊണ്ടാണ് നീ 21വയസ്സ് വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞത്...
ചിലപ്പോൾ എന്റെ പ്രായത്തിന്റെ ആയിരിക്കും നീ പറഞ്ഞപോലെ.. പക്ഷെ അത് അല്ലെന്ന് തെളിയിക്കാൻ ഞാൻ പരമാവധി ശ്രമിക്കും....
അതും പറഞ്ഞ് ഞാൻ റൂമുവിട്ട് ഇറങ്ങി.. പിന്നെ ഞാൻ ലച്ചൂനെ കാണുന്നത് പോവാൻ നേരം പടിവാതിലിൽ എന്നെയും നോക്കി നിൽക്കുന്നതാണ്...
അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് പോന്നു... ലച്ചുവിനെ ഞാൻ മനപ്പൂർവം യാത്ര പറിച്ചലിൽ നിന്നും ഒഴിവാക്കി...
അത് ഒരുകണക്കിന് നന്നായി എന്ന് എനിക്ക് തോന്നിയത് അന്ന് രാത്രി കിടക്കാൻ നേരം അമ്മയുടെ ഫോണിലോട്ട് ലച്ചുവിന്റെ കാൾ വന്നതോടെ ആണ്....
അമ്മയോടവൾ എന്തൊക്കെയോ നുണകൾ പറഞ്ഞ് പിടിപ്പിച്ചുകൊണ്ട് ഫോൺ എന്റെ കയ്യിൽ എങ്ങനെക്കയോ എത്തിച്ചു...
റൂമിൽ ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നേരെ ആ ഫോണും ചെവിയിൽ വെച്ചുകൊണ്ട് പുറത്തോട്ട് നടന്നു..
ഹലോ... ആരാ.... ഞാൻ ചുമ്മാ ഇളക്കാൻ വേണ്ടി ചോദിച്ചു...
നിന്റെ തന്ത... ഞാൻ ചുമ്മാ ഇളക്കാൻ വേണ്ടി ചോദിച്ചതാണെങ്കിലും എനിക്ക് അവിടുന്ന് കിട്ടിയത് നല്ല രീതിയിലുള്ള മറുപടി ആയിരുന്നു..
ഡീ എന്റെ തന്തക്ക് വിളിച്ചാലുണ്ടല്ലോ...
വിളിച്ചാൽ നീ എന്ത് ചെയ്യും...
അതേ രീതിയിൽ തന്നെ എനിക്കവിടുന്നു മറുപടി കിട്ടി...
💬 Comments
View all comments