Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]
വിളിപ്പിച്ചത്...
എന്റെ ഫ്രണ്ട്‌സ് ആണെങ്കിൽ ഞാൻ പറഞ്ഞപ്പോൾ തൊട്ട് അവളെ കാണാൻ പോകുന്നതിനുള്ള എക്‌സൈറ്റ്മെന്റിലാ... വേറൊന്നും കൊണ്ടല്ല എന്നേക്കാൾ രണ്ടര വയസ്സിനു മൂത്തതല്ലേ... അതിന്റെ ഒരു എക്‌സൈറ്റ്മെന്റ് അത്രന്നെ...
അങ്ങനെ സാറ്റർഡേ ഉച്ചയോടെ ഞാനെന്റെ ഫ്രണ്ട്സിനെ എല്ലാം പരിപാടിക്ക് ക്ഷണിച്ച ശേഷം ലച്ചുവിനെ വിളിച്ചിട്ടുവരണ്ട കാര്യത്തെ കുറിച്ച് അവന്മാർക്കിടയിൽ അവതരിപ്പിച്ചു....
അവളെ വിളിക്കാൻ രാവിലെതന്നെ പോണം എന്നുകൂടി പറഞ്ഞപ്പോൾ ലിജോ ഉടനെ എന്നോട്...
അളിയാ എന്നാൽ ഒരു പണി ചെയ്യാം നമുക്ക് കാറിൽ പോവാം...
കാറിലോ അതിന് കാർ എവിടുന്നാടാ..?
എടാ അളിയാ എന്റെ ഒരു റിലേഷന്റെ കാറാ.. അതെടുക്കാണെങ്കിൽ എനിക്ക് ഓടിച്ച പോലെയും ആകും അതാ...
എന്താ അവന്റെ ഐഡിയ .. ഞങ്ങളെ വെച്ചുതന്നെ വേണംലെ നിനക്ക് പഠിക്കാൻ.... കള്ള പന്നി എന്നും പറഞ്ഞ് അഖിൽ അവന്റെ മുഖത്തേക്ക് നോക്കി ലേശം ഗൗരവം നടിച്ചു പറഞ്ഞു..
ഒന്നുപോടാ അവിടുന്ന് എനിക്ക് കാർ ഓടിക്കാനൊക്കെ അറിയാം ഇങ്ങനൊക്കെയാ വണ്ടി കിട്ടു അതാ...
എന്നാലേ മോൻ തല്ക്കാലം കാർ എടുക്കണ്ട... നമ്മൾ ടൂർ പോവൊന്നും അല്ലല്ലോ... അവളുടെ വീട്ടിലേക്കു അവളെ വിളിക്കാൻ വേണ്ടിയല്ലേ...
അതിന് കാറും എടുത്ത് മൂന്നാല് ആൺപിള്ളേരും ആയി പോയാൽ എന്റെ മാമൻ എന്നെ അവിടുന്ന് തല്ലി ഓടിക്കും... എനിക്ക് നിന്റെ ബൈക്ക് തന്നാൽ മതി ഞാൻ ഒറ്റക്ക് പൊയ്ക്കോളാം.. പോരാത്തതിന് എനിക്ക് അവളെയും കൂട്ടി വരുന്ന വഴിക്ക് അമ്പലത്തിൽ പോവാനുള്ളതാ..
കൂട്ടത്തിൽ ബൈക്ക് ഉള്ളത് ലിജോക്കായത് കൊണ്ട് ഞാൻ അവനോടായി പറഞ്ഞു...
ആ അങ്ങനെ വരട്ടെ വെറുതെ അല്ല മോൻ കാർ വേണ്ടെന്ന് പറഞ്ഞത്...
💬 Comments
View all comments