Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]
ലിജോ ഒരു ആക്കിയ ചിരി ചിരിച്ചുകൊണ്ട് എന്നെ നോക്കി...
ഡാ നീ ഏത് അമ്പലത്തിലേക്കാ പോണേ.... ലിജോയുടെ ചിരിയെ കൂട്ടാക്കാതെ അഖിൽ എന്നോടായി പറഞ്ഞു..
പ്ലാൻ ചെയ്തിട്ടില്ലടാ... ഇനി അവൾ ഏതേലും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂ...അല്ലെങ്കിൽ വരുന്ന വഴിക്ക് ഏതേലും അമ്പലത്തിൽ പോണം..
മ്മം എന്തായാലും നോക്കി പോയി വാ...
ടാ പിന്നെ ശ്യാമിനെ കൂടി വിളിക്കണ്ടേ... നീ അവന്റെ നമ്പറിലേക്കൊന്ന് വിളിച്ചേ എന്റെ മൊബൈലിൽ ബാലൻസ് ഇല്ല.. ഞാൻ അഖിലിനോടായി പറഞ്ഞു...
അത് ശെരിയാ ഇനി അവനെ വിളിച്ചില്ലെങ്കിൽ അത് മതി പിണങ്ങാൻ... അവൻ ഉടനെ നമ്പർ ഡൈൽ ചെയ്തു തന്നു... ഒരു നാലഞ്ചു റിങ്ങിന് ശേഷം അവൻ ഫോണെടുത്തുകൊണ്ട് ഹെലോ എന്ന് പറഞ്ഞു..
അത് ശെരിയാ ഇനി അവനെ വിളിച്ചില്ലെങ്കിൽ അത് മതി പിണങ്ങാൻ... അവൻ ഉടനെ നമ്പർ ഡൈൽ ചെയ്തു തന്നു... ഒരു നാലഞ്ചു റിങ്ങിന് ശേഷം അവൻ ഫോണെടുത്തുകൊണ്ട് ഹെലോ എന്ന് പറഞ്ഞു..
ടാ അളിയാ ഇത് ഞാനാ വിനു...
ആ പറയ്.. മനസ്സിലായി.
നീ ഇപ്പൊ എവിടെ ഉണ്ട്...
ഞാൻ ടൗണിൽ ഉണ്ടെടാ...
എന്നാൽ ഒരു പണി ചെയ്യ് നീ അവിടെ തന്നെ നിൽക്ക്... ഞങ്ങൾ അങ്ങോട്ട് വരാം.. ഒരു കാര്യം പറയാനുണ്ട്...
അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് അഖിലിന്റെ കൈയിൽ ഫോൺ കൊടുത്തു...
ഡാ പിന്നെ... അവൻ ടൗണിൽ ഉണ്ട്.. നമുക്ക് ചാടിയാലോ.. ഇന്ന് സാറ്റർഡേ അല്ലേ സീനൊന്നും ഉണ്ടാവില്ല...
ക്ലാസ്സ് കട്ട് ചെയ്യാ എന്ന് കേട്ടാൽ മതി ചാടാൻ ഒരുങ്ങി നിൽക്കുന്നവരാ എന്റെ കൂട്ടുകാർ.....
💬 Comments
View all comments