Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]
അതോണ്ട് പിന്നെ അധികമൊന്നും പറയേണ്ടി വന്നില്ല..
അങ്ങനെ ക്ലാസും കട്ട് ചെയ്തു ഞങ്ങൾ നേരെ ടൗണിലേക്ക് വച്ചുപിടിച്ചു... അവന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ലച്ചൂനെ വിളിക്കാനായി ഞാൻ മൊബൈൽ ഷോപ്പിൽ കേറി 50 രൂപക്ക് റീചാർജും ചെയ്തു...
അങ്ങനെ കുറെ നാളുകൾക്കു ശേഷം ഞങ്ങൾ നാലുപേരും ഒരുമിച്ചൊന്ന് കൂടി.. അതിന്റെ സന്തോഷത്തിൽ ഓരോ ബിയറും അടിച്ചു...
അന്ന് സാധാരണ പോവുന്നതിനും വെച്ച് വൈകിയാണ് ഞാൻ വീട്ടിൽ ചെന്നത്..
എന്റെ വരവ് കണ്ടിട്ടാണോ എന്തോ ചേച്ചി മുമ്പിൽ തന്നെ കലിപ്പിച്ചു നിൽപ്പുണ്ടായിരുന്നു....
ഞാൻ നൈസായി ചിരിച്ചു കൊണ്ട് വീട്ടിനകത്തേക്ക് കേറാൻ തുനിഞ്ഞെങ്കിലും ചേച്ചി എന്നെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു...
അല്ല എവടായിരുന്നു ഇത്ര നേരം...ക്ലാസ്സും കട്ട് ചെയ്തു കൂട്ടുകാരുമായി ടൗണിൽ കറങ്ങി നടക്കുന്നത് കണ്ടു അതോണ്ട് ചോദിച്ചതാ...
ഈ സാധനം ഇതെപ്പോ കണ്ടു... ഞാൻ മനസ്സിൽ പിറുപിറുത്തു....
ഓഹ് പറയാനുള്ള നുണ ആലോചിക്കുകയായിരിക്കും...
ഓഹ് പിന്നെ എനിക്കെന്തിനാ നുണ പറയേണ്ട ആവശ്യം.. ഞാൻ ക്ലാസ്സ് കട്ട് ചെയ്തു തന്നാ ടൗണിൽ പോയത് പക്ഷെ അതിനൊരു കാരണം ഉണ്ട്..
എന്താണാവോ ഇത്ര വലിയ കാരണം... അതും ഇനി ആലോചിച്ചിട്ട് വേണമായിരിക്കും പറയാൻ... ചേച്ചി വീണ്ടും എന്നെ ഇരുത്തി ഒന്ന് ആക്കി...
പണി തരാൻ ചേച്ചി മിടുക്കത്തി ആയതുകൊണ്ട് ചേച്ചിയുടെ വീക്നെസ്സിൽ തന്നെ കേറി പിടിക്കാൻ ഞാൻ തീരുമാനിച്ചു..
എന്റെ പൊന്നു ചേച്ചി ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്തത് വേറൊന്നിനും അല്ല നാളെ എന്റെ ഒരു ഭദ്രകാളി ചേച്ചിടെ പിറന്നാൾ ആണ്... അതിനു കുറച്ചു പർച്ചേസ് ചെയ്യാനായിരുന്നു... അതും അവന്മാർ പറഞ്ഞിട്ട്...
💬 Comments
View all comments