0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]

Author : ~empu®an Read All Parts 223

പാവം ലച്ചു വിശ്വസിച്ചു വന്നതായിരുന്നു... പക്ഷെ എന്റെ ഉദ്ദേശം അവൾക്കറിയില്ലായിരുന്നല്ലോ...

എവിടെടാ നോക്കിയേ...

ആ ഇപ്പോ നോക്കാട്ടോ ... അതും പറഞ്ഞു ഞാനവളെ ചേർത്തുപിടിച്ചാ ചുണ്ടിൽ നന്നായി അമർത്തി തന്നെ ഒരു കടിയങ്ങ് കൊടുത്തു...

അതേ നിന്റെ ഈ തൊലിഞ്ഞ ചിരിക്കുള്ള സമ്മാനായിട്ട് കൂട്ടിക്കോ ട്ടാ.!!! എന്നാലേ നമുക്ക് പോയാലോ മോളെ....

ദുഷ്ടാ.... വേദനിച്ചിട്ട് വയ്യടാ...

അത് കൊഴപ്പില്ല അവിടെ പോയാലെ നിയെന്നെ മറക്കാതിരിക്കാനാ... അല്ല ലച്ചൂസേ ഇത്ര പെട്ടന്ന് വീക്കം വന്നല്ലോ... ഇപ്പൊ നല്ല ബംഗിയുണ്ട് കാണാൻ... വീട്ടിൽ ചോദിച്ചാലേ കണ്ണുവെക്കാതിരിക്കാൻ മരുമകൻ ചെയ്ത പണിയാന്ന് പറഞ്ഞാ മതി...

പോടാ പട്ടി....

എന്ത് വേണേൽ വിളിച്ചോ... നിന്റെ ആ തൊലിഞ്ഞ ചിരി നിന്നല്ലോ അതുമതി... വാ വന്നു വണ്ടീൽ കേറ്.... തിരിച്ചു വന്നു ലിജോക്ക് വണ്ടി കൊടുക്കാനുള്ളതാ...

ആ വീങ്ങിയ ചുണ്ടും വെച്ച് കവിളും തുടുപ്പിച്ചു അവൾ വന്നു വണ്ടിയിൽ കേറുമ്പോൾ എനിക്ക് ശെരിക്കും ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... പക്ഷെ ഞാനത് ഒരുവിധം പിടിച്ചു നിർത്തി അവിടെ നിന്നു വണ്ടിയെടുത്തു....

പോവുന്ന വഴിയിൽ പലതവണ ഞാൻ സൈഡ് മിററിലൂടെ നോക്കി അവളോട് സംസാരിച്ചെങ്കിലും പെണ്ണിന്റെ മുഖം കടുന്നൽ കുത്തിയ പോലെ തന്നെയായിരുന്നു..

സംഭവം കുറച്ചു കൂടിപ്പോയെന്ന് അപ്പോഴാണ് എനിക്ക് തോന്നിത്തുടങ്ങിയത്... അപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിലെത്തിയിരുന്നു...

അവിടെ എത്തി വണ്ടി നിർത്തണ്ട താമസം അവളിറങ്ങി വേഗം ഉള്ളിലോട്ടു പോയി... ഞാനും ഒപ്പം വിളിച്ചു പോയെങ്കിലും അപ്പോഴേക്കും അമ്മായി ഉള്ളിൽ നിന്നും വന്നു....

അല്ല ഇതാരാ ഈ വന്നേക്കുന്നെ.. അല്ല അവളെവിടെ...?

ഉള്ളിലോട്ടു പോയിട്ടുണ്ട് അമ്മായി... എന്തോ ദേഷ്യത്തിലാന്നാ തോന്നുന്നേ...

എന്തുപറ്റി അടിയെങ്ങാനും കൂടിയോ...

ഏയ്‌ അവളുടെ ചുണ്ടില് എന്തോ വന്നിരുന്ന് തടിപ്പ് വന്നിട്ടുണ്ട് ഞാനതിനെ കളിയാക്കീതാ.. അപ്പൊ തൊട്ട് മിണ്ടുന്നില്ല....

ഓഹ് അതാണോ ഞാൻ വിചാരിച്ചു നിങ്ങള് തമ്മിൽ തല്ലെങ്ങാനും കൂടിക്കാണോന്ന്... ശെരി മോൻ അകത്തോട്ടു വാ...

മാമനോ അമ്മായി...?

മാമൻ വർക്കിന് പോയേക്കുവാ മോനെ... അല്ല മോനെ കഴിക്കാൻ എടുക്കട്ടെ...

വേണ്ട അമ്മായി ഞങ്ങളവിടുന്ന് കഴിച്ചിട്ടാ വന്നേ... കുടിക്കാൻ എന്തേലും എടുത്താ മതി...

മം ശെരി.. എന്നാ മോനിവിടിരിക്ക് അമ്മായി ഇപ്പൊ കൊണ്ടുവരാം..

അതേ അമ്മായി അവൾക്കും കൂടി എടുത്തോട്ടാ ഞാനിപ്പോ കൂട്ടീട്ട് വരാ..

അതും പറഞ്ഞു ഞാൻ നേരെ മേലെ അവളുടെ റൂമിലോട്ട് നടന്നു...

എന്തോ അവളെന്നെ കാത്തിരിക്കുന്ന പോലെയാണ് എനിക്കാ ഇരുപ്പ് കണ്ടപ്പോൾ തോന്നീത്...

അല്ല എന്റെ

💬 Comments

View all comments