0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]

Author : ~empu®an Read All Parts 497

ചേച്ചിയുടെ ആഗ്രഹങ്ങൾ 17

Chechiyude Aagrahangal Part 17 | Author : EMPURAAN | Previous Part


വരുന്നവഴിക്ക് ചേച്ചിയെ ഒന്ന് തണുപ്പിക്കാനായി തട്ടുകടയിൽ നിന്നും ചൂട് പൊറോട്ടയും ബീഫ് ഫ്രയും ഞാൻ വാങ്ങിയിരുന്നു...

അങ്ങനെ ആറേ മുപ്പതോടെ ഞാൻ വീട്ടിൽ എത്തുമ്പോൾ രണ്ടുംകൂടി സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു...

മൊത്തത്തിൽ ഒരു ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ നേരെ ഉള്ളിലേക്ക് കേറിയ ഉടനെ

ലച്ചുവിന്റെ കയ്യിലായി ആ കവർ കൊടുത്തുകൊണ്ട് നേരെ റൂമിലോട്ട് നടന്നു...

ഇതെന്താ സാധനം... അല്ലാ നീയിതിത്രേം നേരം എവടായിരുന്നു...

പെട്ടന്ന് പിന്നിൽ നിന്നും ലച്ചു എന്നോടായി പറഞ്ഞു...

എടീ ഞാനൊന്ന് പുറത്തു പോയതാ... മൂഡ് ശെരിയല്ലായിരുന്നു... നീയൊരു ചായ ഉണ്ടേൽ എടുക്ക്... ഞാനിപ്പോ വരാം...

അതും പറഞ്ഞു ഞാൻ നേരെ റൂമിലോട്ട് നടന്നു... ശേഷം ഒന്ന് ഫ്രഷായി പുറത്തേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് ചേച്ചി എന്റെ റൂമിലോട്ട് കേറി വരുന്നത്..

സംഭവം കോംപ്രമൈസിനുള്ള വരവാണെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി... എന്തായാലും ഞാനങ്ങോട്ടു പോയി ക്ഷമാപണം നടത്താൻ ഇരുന്നതായിരുന്നു ഇനിപ്പോ അതിന്റെ ആവശ്യമില്ല... കുറച്ചു ഗമയൊക്കെ ഇട്ട് നിൽക്കാം എന്നും മനസ്സിൽ ചിന്തിച്ചു കയ്യിൽ ഉണ്ടായിരുന്ന തോർത്തു അടുത്തുണ്ടായിരുന്ന ചെയറിൽ വിരിച്ചിട്ട ശേഷം ഞാൻ ചേച്ചിയുടെ അടുത്തോട്ടു നടന്നു...

മം എന്തേ.... എന്തിനാ ഇങ്ങോട്ട് വന്നേ ക്ഷമ ചോദിക്കാനാണെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു വിട്ടോ...

അതും പറഞ്ഞു എന്റെ കട്ടികുറഞ്ഞ മീശ പിരിച്ചു ആ ഗൗരവം ഒട്ടും വിടാതെ ഞാൻ ചേച്ചിയെ അടിമുടി ഒന്ന് നോക്കി...

പെട്ടന്നാണ് എന്റെ പ്ലാനുകളെ മൊത്തത്തിൽ തകിടം മറിച്ചുകൊണ്ട്

💬 Comments

View all comments