0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]

Author : ~empu®an Read All Parts 315

പ്രശ്നം കേട്ടല്ലോ..

എനിക്കൊരു പ്രശ്നോം ഇല്ല... ഇതിന്ന് തീർന്നില്ലേൽ രാത്രിയിൽ ഞാൻ ഉണ്ടാവില്ല കൂടെ...

അയ്യോ ചതിക്കല്ലേ മുത്തേ ഞാൻ പൊയ്ക്കോളാം...

അതും പറഞ്ഞു ഞാനവളുടെ അടുത്ത് ചെന്ന് കവിളിലായി ഒരു ഉമ്മയും കൊടുത്തുകൊണ്ട് നേരെ ഹാളിലോട്ട് വിട്ടു...

അങ്ങനെ ഹാളിൽ ചെന്ന് ടീവി ഓൺ ചെയ്ത ശേഷം ചാനൽ ഓരോന്നായി മാറ്റി മാറ്റി എപ്പഴോ ഞാൻ ഉറങ്ങിപ്പോയി....

ഡാ വിനൂട്ടാ എണീറ്റേ ഇതെന്ത് ഉറക്കാ...

അമ്മയുടെ ആ വിളിയിലാണ് ഞാൻ പിന്നെ എണീക്കുന്നത്...

എന്താ അമ്മേ.. ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ...

ടാ ചെക്കാ മര്യാദക്ക് എണീറ്റോ സമയം 6 മണി കഴിഞ്ഞു..

6 മണിയോ...?

അല്ല.. പിന്നെ എത്രയാന്നാ നീ വിചാരിച്ചേ പോയി കയ്യും മുഖോക്കെ കഴുകീട്ടു വന്നേ...

ഓഹ് ശെരി...

അതും പറഞ്ഞു ഉറക്കച്ചടവോടെ ഞാൻ റൂമിലോട്ട് നടന്നു..

പെട്ടന്നാണ് ചേച്ചി മുമ്പിലേക്ക് വന്നത്..

അല്ലാ മോൻ എണീറ്റോ... ഞാൻ വിളിക്കാൻ നിക്കായിരുന്നു...

ആണോ.. എന്നിട്ട് നിനക്കിപ്പഴാണല്ലോ അത് ഓർമ വന്നത്.. അല്ല എന്തായി നിന്റെ എഴുത്തും വായനയും ഒക്കെ കഴിഞ്ഞോ..

ആഹ് അതൊക്കെ നേരത്തെ കഴിഞ്ഞു... നീ പോയ്‌ ഫ്രഷായിട്ട് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്...

എന്താടി ചേച്ചി...

നീ ആദ്യം പോയിട്ട് വാ ഞാൻ ചായ എടുത്തു വെക്കാം...

ചേച്ചിയുടെ മുഖത്തു അധികം ഗൗരവമൊന്നും കാണാത്തോണ്ട് എന്തേലും ഉടപ്പായിരിക്കും എന്നും മനസ്സിൽ ചിന്തിച്ചു ഞാൻ നേരെ റൂമിലോട്ട് വിട്ടു...

അങ്ങനെ ഒരുവിധം ഫ്രഷായി ചേച്ചി പറയാൻ പോവുന്ന കാര്യം എന്താന്നാവോ എന്നും ചിന്തിച്ചു ഞാൻ നേരെ ഹാളിലെ സോഫയിൽ ഇരുപ്പുറപ്പിച്ചു...

അതങ്ങനെ ആണല്ലോ ചെറിയ കാര്യായിക്കോട്ടെ വലിയ കാര്യായിക്കോട്ടെ പറയാന്ന് പറഞ്ഞിട്ട് പറയാതിരിക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചൽ ആയിരിക്കും...

പെട്ടന്നാണ് എനിക്കുള്ള ചായയുമായി ചേച്ചി വന്നത്... പക്ഷെ ഞാനെന്തേലും ചോദിക്കുന്നതിന് മുമ്പേ അമ്മയും അവിടേക്ക് എത്തിയിരുന്നു... അതോടെ അണ്ടി പോയ അണ്ണാനെ പോലെ ഞാൻ സോഫയിലേക്ക് വീണ്ടും പതുങ്ങി...

പെട്ടന്നാണ് സീരിയൽ വെക്കാനായുള്ള അടവുമായി അമ്മ റിമോട്ടിനായി സോപ്പിടാൻ തുടങ്ങിയത്...

വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്നതുപോലെ എങ്ങനിപ്പോ ചേച്ചീടെ അടുത്തേക്ക് പോവും എന്ന് ചിന്തിച്ചിരുന്ന എനിക്ക് കിട്ടിയ ബൂട്ടാൻ ലോട്ടറി ആയി കണ്ടുകൊണ്ട് അമ്മക്ക് റിമോട്ടും കൊടുത്തു ഞാൻ അടുക്കളയിലേക്ക് പോവാനായി എണീറ്റു...

അല്ല വിനൂട്ടാ നീയിതെവിടെക്കാ...??

പിന്നെ എനിക്ക് പ്രാന്തല്ലേ ഈ സീരിയലും കണ്ടിരിക്കാൻ... ഞാൻ പോവാ...

💬 Comments

View all comments