0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 1K

താലികെട്ടും അങ്ങനെ അങ്ങനെ...

ചെറു പുഞ്ചിരിയോടെ ആ താലികെട്ട് കാണുമ്പോഴും എന്റെ കണ്ണിൽനിന്നും ചെറുതായി കണ്ണീർ വരുന്നുണ്ടായിരുന്നു.. അത് പ്രതീക്ഷിച്ചെന്നോണം എനിക്കൊരു ഭലമായി ലച്ചുവും എന്റെ കൂടെത്തന്നെ നിന്നു..

പിന്നെയും സമയം കടന്നുപോയി ഫോട്ടോ ഷൂട്ടിനായുള്ള തിരക്കുകൾ ആരംഭിച്ചു...

ആദ്യം തന്നെ എന്നെയും അച്ഛനെയും അമ്മയേയുമാണ് വിളിച്ചത്... ഞങ്ങടെ ഫോട്ടോ എടുപ്പ് കഴിഞ്ഞതും ലച്ചുവും ഫാമിലിയും വന്നു...

ഇതിനിടയിലെല്ലാം എന്റെ മനസ്സ് മൊത്തം എങ്ങനെ ലച്ചുവുമായി നിന്ന് ഫോട്ടോ എടുക്കാം എന്നുള്ള പ്ലാൻ ആയിരുന്നു..

അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരിക്കെയാണ് ചേച്ചി മാലാഖയെന്നോണം പ്രത്യക്ഷ പെട്ടത്...

അച്ഛാ, അമ്മേ,അമ്മായി, മാമാ, ലച്ചു, അച്ചു,വിനു എല്ലാരും വാ ഒരുമിച്ചൊരു ഫോട്ടോ എടുക്കാം..
അത് പറഞ്ഞു തീർന്നതും ചേച്ചി എന്നെനോക്കിയൊന്നു കണ്ണടിച്ചു..
ആ സന്തോഷം അറിയിക്കാനായി ഞാൻ നേരെ ലച്ചുവിനെ നോക്കിയപ്പോൾ അവിടെ നിന്നും കണ്ണുരുട്ടികൊണ്ടുള്ള ഒരു നോട്ടം മാത്രമാണ് മറുപടിയായി കിട്ടിയത്.. പക്ഷെ എനിക്കതൊന്നും ഒരു കുഴപ്പമല്ലായിരുന്നത് കൊണ്ട് അവരെല്ലാരും സ്റ്റേജിൽ കേറുന്നവരെ മൈനായിട്ട് ലച്ചു കേറുന്നവരെ ഞാനവിടെ തന്നെ നിന്നു..

ഇതിനിടയിൽ ലച്ചുവിന്റെ അടുത്ത് പോയിനിന്നശേഷം ക്യാമറ എടുക്കുന്ന ആൾ സ്ഥലം മാറ്റിച്ചാലോ എന്നുകരുതി ഞാനയാളെയും പറഞ്ഞു സെറ്റാക്കാൻ മറന്നില്ല.. അതുകൂടാതെ സപ്പറേറ്റ് ആയി ഞങ്ങൾ രണ്ടുപേരുമായുള്ള പിക്സും ഞാനാളെക്കൊണ്ട് പറഞ്ഞു സെറ്റാക്കിപ്പിച്ചു...

ടാ വിനു വാ.. നീയെന്ത് ആലോചിച്ചിരിക്കാ വേഗം വാ..

അപ്പൊ ചേട്ടാ പറഞ്ഞപോലെ മറക്കണ്ടാ...
ക്യാമറ ചേട്ടനോട് വീണ്ടും ഒന്നൂടെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ സ്റ്റേജിലേക്ക് കേറി..

കേറിയ പാടെ ഫസ്റ്റ് സ്റ്റെപ്പ് എന്നോണം ക്യാമറ മാൻ തന്നെ എന്നെ ലച്ചുവിന്റെ അടുത്തായി നിൽക്കാൻ

💬 Comments

View all comments