Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]
ഒന്ന് നിർത്തടി ഞാൻ അറിയാതെ പറഞ്ഞു പോയതാ സോറി.. നീ സംസാരിച്ചു നിൽക്കാതെ ലിഫ്സ്റ്റിക്ക് ഇട്..
അങ്ങനെ ഒരുകണക്കിന് അവളുടെ വായടപ്പിച്ചുകൊണ്ട് ലിഫ്സ്റ്റിക്ക് ഇട്ട് അവളെ പറഞ്ഞു വിട്ടുകൊണ്ട് ഞാൻ പതിയെ പിന്നാലെ ചെന്നു..
ഹാളിൽ തിരക്ക് വന്നുതുടങ്ങിയെങ്കിലും ഞങ്ങൾ സേഫായിത്തന്നെ പുറത്തിറങ്ങി പക്ഷെ അത് ദൂരെനിന്ന് ആൽഫി കാണുന്നുണ്ടായിരുന്നു..
അവനങ്ങനാ കോഴികളുടെ രാജാവായതുകൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ പെട്ടന്ന് പിടിച്ചെടുക്കും...
ഞാൻ പിന്നെ അവിടെനിന്നു അധികം ചീയാൻ നിൽക്കാതെ നേരെ അവന്റെയടുത്തേക്ക് നടന്നു..
ടാ അളിയാ ഒന്നൂല്ലടാ ഞാനവളുടെ ഡ്രസ്സ് റെഡിയാക്കി കൊടുക്കാൻ പോയതാ..
അതിനു ഞാൻ നിന്നോട് വല്ലതും ചോദിച്ചോ മലരേ...
നിന്നെയെനിക്ക് അറിഞ്ഞൂടെ അളിയാ നീ ആദ്യം ചോദിക്കുന്നത് ഇതാണെന്ന് എനിക്കറിഞ്ഞൂടെ
സംഭവം കയ്യീന്ന് പോയെങ്കിലും പിടികൊടുക്കാതെ ഞാൻ വീണ്ടും തുടർന്നു...
മം ശെരി ശെരി..
അതേ ഇതിനി അവന്മാരോടൊന്നും പറഞ്ഞു ഓവർ ചളമാക്കണ്ട...ആ സനുവിന്റെ ചെവിയിലെങ്ങാനും എത്തിയാൽ പിന്നെ എന്നെ കൊന്നു തിന്നും അവൻ...
മം നോക്കാം നീ പൊക്കോ...
അളിയാ പ്ലീസ്...
ഇല്ല മൈരാ ഞാൻ പറയത്തില്ല നീ പൊക്കോ..
അങ്ങനെ ഒരുകണക്കിന് അവനെ കൈക്കലാക്കിക്കൊണ്ട് പുറത്തുനിന്നു എല്ലാരേം ക്ഷണിക്കുന്ന തിരക്കിലായിരുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ പതിയെ നടന്നു...
അച്ഛാ അവർ വിളിച്ചിരുന്നോ.. അല്ലാ സമയം 10:30 ആവറായി...
ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു ഇപ്പൊ എത്തുമെന്നാ പറഞ്ഞത്.!! ദേ എത്തിയല്ലോ...
റോഡിൽ കറുകൾ വന്നുനിരന്നത് കണ്ട് അച്ഛൻ അങ്ങോട്ട് നോക്കി പറഞ്ഞു..
പിന്നെ അവിടെ ഫുൾ ചെക്കനെ വരവേൽക്കാനുള്ള തിരക്കായിരുന്നു...
പിന്നീട് സമയങ്ങൾ വേഗത്തിൽ കടന്നുപോയി.. ചെക്കനെ മണ്ഡപത്തിലേക്ക് ഇരുത്തുന്നതും പെണ്ണ് വരുന്നതും
💬 Comments
View all comments