0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 312

അയ്യേ വല്ല ചെറിയ പിള്ളേരെ പോലെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് പറയുമ്പോൾ ഞങ്ങളെ നോക്കികൊണ്ട് എല്ലാരും ചുറ്റിനും ഉണ്ടായിരുന്നു...

അങ്ങനെ ചേച്ചിയെ എന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ഞാനാ കൈ പിടിച്ചു അളിയനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു...

അളിയാ.. ഇവൾക്ക് ലേശം കുറുമ്പൊക്കെ ഉണ്ടന്നേ ഉള്ളൂ എന്നാലും ആള് പാവാട്ടോ... ആ കണ്ണുനന്നയ്കാതെ നോക്കണേ...

കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് പറഞ്ഞ ശേഷം ഞാൻ നേരെ മണ്ഡപത്തിന്റെ അകത്തോട്ടു നടന്നു... ചേച്ചി പോവുന്ന ആ കാഴ്ച്ച കാണാനുള്ള മനക്കട്ടി ഇല്ലാത്തോണ്ട് എനിക്ക് വേറെ വഴി ഇല്ലായിരുന്നു...

എന്റെ വിഷമം കണ്ടിട്ടെന്നോണം ലച്ചുവും അന്നേരം എന്റെ കൂടെ ഉള്ളിലേക്ക് വന്നിരുന്നു.

വിനൂ നീ എന്താ ഇങ്ങോട്ട് വന്നേ വാടാ അവൾ പോവാൻ നിൽക്കുമ്പോൾ നീയവിടെ വേണം..

ഇല്ല ലച്ചൂസേ എനിക്കാ കാഴ്ച്ച കാണാനുള്ള പ്രാപ്തി ഇല്ലടി...ഞാൻ ചിലപ്പോൾ പൊട്ടി കരഞ്ഞുപോവും...

എടാ അവൾ ആഗ്രഹിക്കുന്നുണ്ടാവില്ലേ പോവുന്ന സമയത്ത് നീ അടുത്തുണ്ടാവണമെന്ന്... നീ വന്നേ...
അതും പറഞ്ഞു ലച്ചു എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു..

സമയം രാത്രി 7 മണി......

ഏട്ടാ ഇന്നുതന്നെ പോണോ.. സമയിപ്പോ ഇത്രയൊക്കെ ആയില്ലേ ഇനി നാളെ പോവാന്നെ...
മാമനും അമ്മായും ലച്ചുവിനെയും അച്ചുവിനെയും കൂട്ടി പോവാൻ നിൽക്കവേ അമ്മ പറഞ്ഞു..

ഇല്ലടി നാളെ കാലത്തുതന്നെ സൈറ്റിലേക്ക് പോവാനുള്ളതാ.. ഇന്ന് ഇറങ്ങിയില്ലെങ്കിൽ നാളത്തെ കാര്യം ആകെ അവതാളത്തിലാവും...

എന്നാ പിന്നെ പിള്ളേരെയെങ്കിലും ഇവിടെ നിർത്തീട്ട് പൊയ്ക്കൂടേ ചേട്ടന്...

ഓഹ് ശെരി.. ഇനി നീ പറഞ്ഞിട്ട് കെട്ടില്ലെന്ന് വേണ്ട...
അതും പറഞ്ഞു മാമനും അമ്മായിയും ഇറങ്ങി..

പെട്ടന്നാണ് എന്റെ മൊബൈൽ ശബ്ദിച്ചത്...
ലിജോ കാളിങ്....

ഹലോ.. ഡാ അളിയാ സാനം സെറ്റ് നീയിങ്ങ് വാ...

ഇത്രപെട്ടന്ന് റെഡിയായോ..

പിന്നല്ലാതെ ഞാനല്ലേ പോയേ...

അളിയാ ഒരു 5 മിനിറ്റ് ഞാനങ്ങു എത്തിയേക്കാം...

വിനു ഈ രാത്രിയിൽ ഇനി എങ്ങോട്ടാ..
എന്റെ ഫോൺ സംസാരം മൊത്തം കേട്ടുനിന്ന ലച്ചു പിന്നിൽ നിന്നും വിളിച്ചുകൊണ്ടു ചോദിച്ചു...

ലച്ചൂസേ പതുക്കെ പറയടി ആരേലും കേൾക്കും... അതേ പുറത്തു ചെറിയൊരു കമ്പനി ഉണ്ട്... ഞാനിപ്പോ വരാം....

ഇന്നിനി എങ്ങോട്ടും പോണ്ടാ..

ലച്ചു പ്ലീസ് ഡീ... ഇന്ന് രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ആകെ കയ്യിന്ന് പോവും.. ഞാൻ പെട്ടന്ന് തന്നെ വന്നോളാം...

10 മണി ആവുമ്പോഴേക്കും കണ്ടില്ലെങ്കിൽ ഞാൻ വാതിൽ കുറ്റി ഇടും കേട്ടല്ലോ..

ചതിക്കല്ലേ ലച്ചൂസേ... ഞാൻ പെട്ടന്ന് തന്നെ എത്തിക്കോളാം

💬 Comments

View all comments