0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 311

ആവശ്യപ്പെട്ടു..
അത് കേട്ടതും വാ പൊളിച്ചുകൊണ്ട് ലച്ചു സൈഡിലായി നിന്നിരുന്ന എന്നെനോക്കിയതും..

എന്താടി പോത്തേ.. നേരെ നിൽക്ക് ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ..
അതും പറഞ്ഞു അവളുടെ തലപിടിച്ചു തിരിച്ചുകൊണ്ട് ഞാൻ ഫോട്ടോക്ക് പോസ്സ്‌ കൊടുത്തു...

അങ്ങനെ കുറച്ചധികം ക്ലിക്ക്സിന് ശേഷം ഞങ്ങൾ ഇറങ്ങി വേറെ കുടുംബക്കാർക്കായി വഴിയൊരുക്കി...
ഇതിനിടയിൽ എന്റെ ഫ്രണ്ട്സുമായി നിന്ന് ഫോട്ടോ എടുക്കാനും ഞാൻ മറന്നില്ല...

അങ്ങനെ വീണ്ടും സമയങ്ങൾ കടന്നുപോയി...
ഫുഡ്ഡെല്ലാം കഴിച്ചു കഴിഞ്ഞു ചെക്കനും പെണ്ണും മാത്രമായുള്ള ഫോട്ടോഷൂട്ടിലേക്ക് അവർ നീങ്ങി..

ഡീ ലച്ചു... നീയിങ്ങ് വന്നേ കുറച്ചു ഫോട്ടോ എടുക്കാം...

അയ്യേ ഞാനൊന്നും ഇല്ല...

ഡീ നീ ടെൻഷൻ അടിക്കണ്ടാ ആ ക്യാമറാമാനോട് ഞാനെല്ലാം പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്... പോരാത്തതിന് ചേച്ചിയും ഓക്കേ ആണ്.. അതുകൂടാതെ നമ്മുടെ ഫോട്ടോ നൈസായി എടുത്ത് മെമ്മറി കാർഡിൽ ആക്കി തരാന്ന് ആള് പറഞ്ഞിട്ടുമുണ്ട്...

ഓഹ് അപ്പൊ നീയെല്ലാം പ്ലാൻ ചെയ്തിട്ടാണല്ലേ...

പിന്നല്ലാതെ നമുക്ക് ആവശ്യമുണ്ടെങ്കിൽ നമ്മൾ തന്നെ പരിശ്രമിക്കണം... ആഹ് പിന്നെ നീ ആദ്യം അങ്ങോട്ട്‌ ചെല്ല് അപ്പൊ ചേച്ചി നിന്നെ വിളിക്കും അതുകഴിഞ്ഞു ഞാനും അങ്ങെത്താം..മം വേഗം ചെല്ല്..
അതും പറഞ്ഞു ഞാനവളേയും തള്ളി പറഞ്ഞു വിട്ടുകൊണ്ട് പിന്നാലെ ചെന്നു...

പറഞ്ഞപോലെ തന്നെ ചേച്ചി ഞങ്ങളെ കണ്ടതും ഗ്രൂപ്പ്‌ ഫോട്ടോക്കായി ക്ഷണിച്ചു...

പക്ഷെ ആ ഭാഗത്തു മുഴുവൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് ലച്ചുവിന് എന്തെക്കെയോ ബുദ്ധിമുട്ട് ഉള്ളതുപോലെ എനിക്കാ മുഖത്തുനിന്ന് മനസ്സിലായിരുന്നു.. അത് പരിഹരിക്കാനാനെന്നോണം ഞാൻ ക്യാമറമാനോട് പറഞ്ഞ് കുറച്ചപ്പുറേയായി ഫോട്ടോഷൂട്ടിന് പറ്റിയ നല്ലൊരു സ്ഥലമുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ഞാനവരേയും കൂട്ടി നടന്നു...

പിന്നെ അവിടെ നടന്നത് പുറത്തൂന്ന് ഒരു ആൾ വന്നുകണ്ടാൽ അവരുടെ കല്യാണമാണോ അതോ ഞങ്ങടെ കല്യാണമാണോ കഴിഞ്ഞത് എന്നുവരെ തോന്നിപ്പോവുന്ന ഫോട്ടോഷൂട്ട്‌ ആയിരുന്നു...

അങ്ങനെ സമയങ്ങൾ ഒരുപാട് കടന്നുപോയി...
മണ്ഡപത്തിൽ നിന്നും പോവാനുള്ള ടൈം ആയെന്ന് പറഞ്ഞു വിളിയെത്തിയപ്പോഴാണ് ഒരുപാട് സമയം ഇതിനായി ചിലവഴിച്ചെന്ന് ഞങ്ങൾക്കും ഓർമ വന്നത്...

അങ്ങനെ ഞങ്ങൾ നേരെ മണ്ഡപത്തിലേക്ക് നടന്നു...

എല്ലാം കഴിഞ്ഞു പോവാൻ നേരം ചേച്ചിയുടെ ആ കെട്ടിപിടിച്ചുള്ള കരച്ചിൽ ഒഴിവാക്കാനായി ഞാൻ നേരെ മണ്ഡപത്തിന്റെ പിന്നിലോട്ട് നടന്നെങ്കിലും അവൾ എന്നെ തേടി അങ്ങ് വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...

വിനൂട്ടാ ഐ റിയലി മിസ്സ്‌ യു ടാ...
ഓടിവന്നു കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ചേച്ചിയത് പറയുമ്പോൾ ഞാനും പൊട്ടിക്കരഞ്ഞിരുന്നു...

ഡീ ചേച്ചി... കരയല്ലേടി

💬 Comments

View all comments