0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]

Author : ~empu®an Read All Parts 1.1K

: ഞാനെന്താടാ പറയാ... എനിക്ക് ഇഷ്ടോക്കെ തന്നെ എന്നാലും...

അഖിൽ : നീ എന്ത് പറയാണേലും വേഗം പോയി പറഞ്ഞോ അവൾ ആ 10 c യിൽ ഉണ്ട്..

ഞാൻ :അതെന്താ അവിടെ.

അഖിൽ : എക്സാം അല്ലേടാ മണ്ടാ... അവളുടെ ക്ലാസ്സ്‌ അവിടാ...

ഞാൻ : എന്തായാലും എക്സാം കഴിഞ്ഞ് സെന്റ് ഓഫ്‌ ടൈമിൽ പറയാം...

പിന്നെയങ്ങോട്ട് എക്സാം കഴിയുന്നവരെ ഫുൾ ടെൻഷൻ ആയിരുന്നു... എന്ത് പറയും അവളോട്‌... ഇഷ്ടല്ലന്ന് പറഞ്ഞാൽ അവൾക്ക് വിഷമായാല്ലോ . ചേച്ചി അറിഞ്ഞാൽ അതിലേറെ പ്രോബ്ലം അങ്ങനെ ഓരോന്ന് ചിന്തിച്ചു എക്സാം കഴിഞ്ഞതറിഞ്ഞില്ല... എന്തായാലും വരുന്നവിടെ വെച്ച് കാണാം എന്ന് വിചാരിച്ചു ഞങ്ങൾ എല്ലാവരും എക്സാം കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോയി.. അപ്പോഴേക്കും ക്ലാസ്സിലെ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു... ഞങ്ങളുടെ ക്ലാസ്സിലെ എക്സാം കഴിയാത്തത് കൊണ്ടാണ് ഞങ്ങൾ ഗ്രൗണ്ടിൽ വെയിറ്റ് ചെയ്തത്.... എന്റെ തിരച്ചിൽ കണ്ട് അഖിൽ എന്നോട്..

അളിയാ നീ ചാകണ്ട അവൾ വരും... അവള് നിന്നെ പോലെ അല്ല നന്നായി പഠിക്കുന്ന കുട്ടിയാ... അതാ ഇത്ര നേരം...

ലിജോ : ഇനി ഇവന്റെ കൂടെ കൂടിട്ട് അവള് നാശാവുമെന്നാ തോന്നുന്നേ...

ഞാൻ : ഒന്ന് പോടാ അവിടുന്ന്..

ഒരു 10മിനിറ്റ് കഴിഞ്ഞു കാണും അവളും അവളുടെ രണ്ടു കൂട്ടുകാരികളും എത്തി... എന്നെ കണ്ടപാടെ അവൾ കുറച്ചപ്പുറത്തായി നിന്നു... അത് കണ്ടതും അഖിൽ എന്നെ അങ്ങോട്ട്‌ തള്ളി വിട്ടു... എനിക്കാണെങ്കിൽ മുട്ട് രണ്ടും കൂട്ടി മുട്ടിയിട്ട് നടക്കാനും വയ്യ... ഒരു വിധം ഞാൻ അവളുടെ അടുത്തെത്തി.. കുറച്ചു നേരത്തെ മൗനത്തിന് ശേഷം

💬 Comments

View all comments