Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
പരമാവധി ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ചു തുടങ്ങി...
എന്താടോ ഒന്നും മിണ്ടാത്തെ..... ഇപ്പൊ എന്നോട് ഒന്നും പറയാനില്ലേ...
അവൾ തലതാഴ്ത്തി കൊണ്ട് ഒന്ന് മൂളി.....
ശെരിക്കും എന്നു തൊട്ടാ ഇത് തുടങ്ങിയത്..
എനിക്ക് നിന്നെ തുടക്കം തൊട്ടേ ഇഷ്ടായിരുന്നു... പക്ഷെ പറയാനൊരു മടി കാരണം മിണ്ടാതിരുന്നതാ...
എന്നേക്കാൾ എത്ര ഭംഗിയുള്ള ആണ്പിള്ളേര് നമ്മുടെ ക്ലാസ്സിൽ തന്നെ ഉണ്ട് എന്നിട്ടും എന്നോട് തന്നെ ഇഷ്ടം തോന്നിയല്ലോ... നല്ല കുട്ടി...
ഞാൻ അതൊന്നും നോക്കിട്ടല്ല നിന്നെ ഇഷ്ടപെട്ടത്... അല്ലെങ്കിലും നിനക്കെന്താ കുറവ്...
നീ സീരിയസ് ആയിട്ട് തന്നെയാണോ ഈ പറയുന്നേ... വേറൊന്നും കൊണ്ടല്ല എനിക്ക് ടൈം പാസ്സായി നോക്കാൻ താല്പര്യമില്ല.. പ്രേമിച്ചാൽ പിന്നെ കെട്ടണം...
ഞാൻ നിന്നെ സ്നേഹിക്കുന്നത് ഇടക്ക് വെച്ച് ഇട്ടിട്ടു പോവാനല്ലാ.. ഒപ്പം ജീവിക്കാനാ.. അത് എനിക്ക് എന്റെ സ്നേഹത്തിലൂടെയാ കാണിക്കാൻ പറ്റു..
എന്നാ ഞാനൊരു കാര്യം പറയാം.. നീ എന്തായാലും ഈ അവസാന നിമിഷത്തിലല്ലേ ഇത് പറഞ്ഞത്.. അതുകൊണ്ട് പ്ലസ് വൺ ബാച്ച് തുടങ്ങുന്നത് വരെ നമുക്ക് വെയിറ്റ് ചെയ്യാം...ഒരേ സ്കൂളിൽ വരുമോ എന്ന് നോക്കാം... എന്താ നിന്റെ അഭിപ്രായം...
നിന്റെ ഇഷ്ടം പോലെ.. ഇതുവരെ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആയിരിക്കും ഇനിയും... ഐ ലൗ യൂ...
എന്നാ നമുക്ക് അവരുടെ അടുത്തേക്ക് പോയാലോ....
മം... എന്ന് മൂളി കൊണ്ട് അവൾ എന്റെ പിന്നാലെ നടന്നു...
ഞാൻ നേരെ ഫ്രണ്ട്സിന്റെ അടുത്ത് ചെന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് കേക്കിന്റെ കാര്യം ഓർമ വന്നത്... സെന്റ് ഓഫിന്റെ ഫുള്ള് നേതൃത്വവും ഞങ്ങൾക്കായത് കൊണ്ട്
💬 Comments
View all comments