0%

Chapter Title : ചീറ്റിങ് [അൻസിയ]

Author : അൻസിയ Read All Parts 44.3K

സതീഷേട്ടന്റെ ചാറ്റ് റൂം തുറന്ന് ശബ്ദം അടക്കി പിടിച്ച് ഒരു വോയ്സ് അയച്ചു...

"എന്റെ ചേട്ടാ ചേട്ടനെ ഞാൻ എന്നും കാണും ഈ നമ്പർ കിട്ടാൻ ഞാൻ എന്തൊക്കെ ചെയ്‌തന്നോ...???

വോയ്സ് സെന്റ് ആകുന്നതും അത് കേൾക്കുന്നതും ഞാൻ നോക്കിയിരുന്നു.... അത് കേട്ട് രണ്ട് മിനുറ്റ് കഴിഞ്ഞാണ് മറുപടി വന്നത്...

"സത്യമായിട്ടും എനിക്ക് ആളെ മനസ്സിലായില്ല.... എന്നെ എന്നും കാണും എന്നു പറയുമ്പോ എന്റെ അടുത്തണോ വീട്...??

വീടിന്റെ പുറത്ത് നിന്നാണ് അയാൾ റെക്കോർഡ് ചെയ്തത് എന്നെനിക്ക് മനസ്സിലായി... അടുത്തുള്ള പാടത്ത് നിന്ന് ചിവീടിന്റെ ശബ്ദം നല്ലപോലെ കേൾക്കാം...

"അതേ .."

"എന്ന ആളാരാ എന്നുകൂടി പറഞ്ഞൂടെ ആളെ കുരങ്ങു കളിപ്പിക്കാതെ..."

"ചേട്ടൻ കണ്ടു പിടിക്ക്..."

"എനിക്കെങ്ങനെ കഴിയും... എന്റെ അടുത്തൊന്നും പാത്തു എന്ന് പറഞ്ഞ് ആരുമില്ല..."

"വേറെ പേരിൽ ഉണ്ടോ...??

"അത് ഉണ്ടാകും.... നിന്റെ ശബ്ദം കേട്ടിട്ട് മുന്നേ കേട്ട പോലെയും ഇല്ല...."

"ചേട്ടനൊന്ന് മനസ്സിരുത്തി ആലോചിച്ചു നോക്ക് ചുറ്റു പാടുള്ള കാണാൻ സുന്ദരി ആയ ആരെങ്കിലും ഉണ്ടോ എന്ന്..."

റിപ്ലെ വരാൻ വൈകിയപ്പോ എല്ലാം കൂടി ഇക്കാക് അയച്ചു കൊടുത്തു.... അതെല്ലാം കേട്ട് ഇക്കാ പറഞ്ഞു..

"നൂറു അവൻ തിരിഞ്ഞു... എനിക്ക് വയ്യ... ഹഹഹ..... നീയൊരു കാര്യം ചെയ്യ് എനിക് ഡ്യൂട്ടിക്ക് കയറാൻ സമയമായി എല്ലാം കൂടി ഒരുമിച്ച് അയച്ചാൽ മതി...."

ഒക്കെ പറഞ്ഞു ഞാൻ അയാൾ അയച്ച വോയ്സ് ഓണാക്കി....

"ചുറ്റുപാട് കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ രണ്ട് മൂന്ന് പേരൊക്കെയുണ്ട്..."

"അതിൽ ഒരാൾ ആണെന്ന് വെച്ചോ..."

"അതെങ്ങനെ..... എല്ലാവരെയും നോക്കി നടക്കേണ്ടി വരും...

💬 Comments

View all comments