0%

Chapter Title : ചെകുത്താൻ [JO]

Author : JO Read All Parts 488

ഈശൊപ്പെ... ഉണ്ണിമോക്ക് വയ്യന്നു പറഞ്ഞപ്പോ മായേച്ചി പറയുവാ ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഈശോപ്പ ചായകുടിക്കാൻ പോയതാന്ന്. ആണൊ ഈശോപ്പെ...? മായേച്ചിയാ പറഞ്ഞേ കത്ത് കിട്ടിയാലേ ഈശൊപ്പ വരുവോള്ളൂന്ന്. ആണോ ഈശോപ്പെ??? ഉണ്ണിമോക്ക് അറിയാം കത്ത് കിട്ടിയാ ഈശൊപ്പ വരൂന്ന്... വന്നേ.... ഉണ്ണിമോൾക്ക് തീരെ വയ്യ... അതോണ്ടാ വിളിക്കണേ... വന്നേ....

സ്നേഹപൂർവ്വം ഉണ്ണിമോള്

ഞെട്ടിക്കുന്ന വാർത്തയുമായാണ് അന്ന് കേരളം ഉറക്കമുയർന്നത്... ഒരു പെണ്കുട്ടി എഴുതിയ കത്ത്... ദൈവത്തിനുള്ള കത്ത്...!!! അവളുടെ സങ്കടങ്ങളുടെ കത്ത്...!!! ഒരു പിഞ്ചുമനസ്സിന്റെ നൊമ്പരങ്ങളുടെ സാക്ഷിപത്രം...!!! ന്യൂസ് ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ആ കത്തിനെ നെഞ്ചോട്‌ ചേർത്തുപിടിച്ചു... പലവട്ടം വായിച്ചു കേട്ട് കേരളത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും അതിലെ ഓരോ വരികളും ഹൃദിസ്ഥമായി.. ഈശൊപ്പ ...സ്വർഗം എന്ന അഡ്രെസ്സിൽ വന്ന ആ കത്തിൽ അയച്ച ആളുടെ അഡ്രസ്സ് ഇല്ലായിരുന്നു...!!! പക്ഷേ ഒന്നെല്ലാവരും അറിഞ്ഞു.... കേരളത്തിൽ വീണ്ടുമൊരു പെണ്കുട്ടിയുടെ മാനത്തിന് കൂടി വിലയിട്ടിരിക്കുന്നു... ആരൊക്കെയോ അവളെ മൃഗീയമായി ഉപദ്രവിച്ചിരിക്കുന്നു... പിഞ്ചു കുഞ്ഞിനോടുള്ള ക്രൂരതയിൽ കേരളം നീറിപ്പുകഞ്ഞു... പ്രതിപക്ഷം ഹർത്താൽ നടത്തി... ഇര ആരെന്നു പോലും കണ്ടുപിടിക്കാൻ പൊലീസിന് കഴിയാത്തതിൽ ജനക്കൂട്ടം രോഷാകുലരായി.... കേരളം ആളിക്കത്തി....!!! എന്നാൽ പിറ്റേന്ന്.... അതിലും ഞെട്ടിക്കുന്ന മറ്റൊരു വാർത്തയുമായാണ് കേരളം കണ്ണുതുറന്നത്.... കത്തയച്ച പെങ്കുട്ടിയെ കണ്ടെത്തി... മാനസിക വളർച്ചയില്ലാത്ത കുട്ടിയെക്കൊണ്ടു പ്രശസ്തയാകാൻ അമ്മ കണ്ടെത്തിയ കുറുക്കു വഴിയായിരുന്നത്രെ ആ കത്ത്...!!! എരിതീയിൽ പേമാരി പെയ്തപോലെ കേരളം ഒറ്റ നിമിഷം കൊണ്ട് തണുത്തു... ഹർത്താൽ നടത്തിയവരും രോഷം കൊണ്ടവരുമെല്ലാം അപഹാസ്യരായി... കുഴിയിലേക്ക് കാലുനീട്ടിയിരുന്നവർ വരെ ആ അമ്മയെ പ്രാകി....അവളുടെ അറസ്റ്റിനായി മുറവിളി കൂട്ടി... എങ്കിലും ആരുടെയൊക്കെയോ ഇടപെടൽ

💬 Comments

View all comments