0%

Chapter Title : ചെകുത്താൻ [JO]

Author : JO Read All Parts 488

കൊണ്ടോ എന്തോ ആ അറസ്റ്റ് നടന്നില്ല.... കത്തയച്ച കുട്ടിയെയോ ആ അമ്മയെയോ ഒരു ക്യാമറയും കണ്ടില്ല.... അവർ... അവരെവിടെയെന്നു ആരും ചോദിച്ചില്ല... അന്വേഷിച്ചില്ല.... എല്ലാവരും കാണാത്ത ആ അമ്മയെ ക്രൂശിക്കുന്ന തിരക്കിലായിരുന്നു.... പക്ഷേ... ഒരാൾ... ഒരാൾ മാത്രം ആ പെങ്കുട്ടിയെ തേടിയിറങ്ങി....!!! ********

രാവിലെ മുള്ളാൻ മുറ്റത്തേക്ക് ഇറങ്ങിയ പോസ്റ്റ്മാൻ കാണാരന്റെ മുന്നിലേക്ക് ഒരു വെളുത്ത ഇന്നോവ വന്നുനിന്നു. ഓട്ടോ മാത്രം വന്നു കണ്ടിട്ടുള്ള വഴിയിലൂടെ കാർ വന്നത് കണ്ട് കണാരൻ മുള്ളാൻ പോലും മറന്ന് അതിലേക്ക് നോക്കിനുന്നുപോയി. കാറിൽ നിന്ന് ആറടിയോളം ഉയരമുള്ള വെളുത്ത ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി. അപരിചിതനെ കണ്ട് കണാരൻ ഒന്നു ഞെട്ടി. കയ്യിൽ ചങ്ങല പോലൊരു വെള്ളി ചെയിൻ... പാടെ വെട്ടിയ തലമുടി... ജുബ്ബയും പാന്റുമാണ് വേഷം... കഥാകാരനാണോ??? അതോ പത്രകാരനോ???? കളീൻ ഷേവ് ചെയ്‌ത മുഖത്തു നിന്ന് തീ പുറപ്പെടുന്ന പോലെ... വല്ലാത്തൊരു തീക്ഷ്ണത... ആകെയൊരു പന്തികേട് കാണാരനെ പൊതിഞ്ഞു.

ഈ കണാരൻ???? ആഗതന്റെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം.

ഞാ... ഞാനാ... കണാരൻ എന്തിനെന്നറിയാതെ വിക്കി. ഞാൻ വിഷ്ണു... പത്രതീന്നാ.... ആഗതൻ ജുബ്ബ പൊക്കി പാന്റിന്റെ പോക്കറ്റിൽ നിന്നൊരു ടാഗ് എടുത്തു കാണിച്ചു.

ഹോ... കണാരൻ എന്തിനെന്നറിയാതെ ഒന്ന് ദീർഘ നിശ്വാസം വിട്ടു.

എന്താ??? ആരെക്കാണാനാ???

ഞാൻ ചേട്ടനെ തന്നെ അന്വേഷിച്ചു വന്നതാ...

എന്താ കാര്യം???

ആ കത്ത്... അതെനിക്ക് വേണം...!!! ആഗതന്റെ ശബ്ദം വല്ലാത്തൊരു ഭാവത്തിലായിരുന്നു.

ഏത് കത്ത്??? കണാരൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് സമചിത്തതയോടെ ചോദിച്ചു.

ആ കൊച്ചിന്റെ കത്ത്....

ഏത് കൊച്??? ഏത് കത്ത്??? എനിക്കൊരു

💬 Comments

View all comments