0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.1K

പ്ലാൻ പോയി ഒന്ന് ഫ്രഷ് ആവു എന്നിട്ട് നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ടു വരാം പെട്ടന്ന് കുളിച്ചിട്ടു വാ എഴുന്നേൽക് "

അവളുടെ കൂടെ അവനും ആ ബെഡിൽ ഇരുന്നു...

"അയ്യോ അതിനു ഞാൻ വേറെ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ലല്ലോ ഏട്ടാ പിന്നെ ഒരു തോർത്ത്‌ പോലുമില്ല കുളിച്ചിട്ടു തോർത്താൻ ഇനി വാങ്ങാൻ ഒന്നും നിൽക്കണ്ട ഏട്ടാ സാരമില്ല കുളിയൊന്നും വേണ്ട ഇനി എന്തായാലും രാവിലെ വീട്ടിൽ പോയിട്ട് കുളികാം"

അവൾക്കു ആ മുറിയിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് ഇറങ്ങി പോയാൽ മതിയെന്നായിരുന്നു ശ്വാസം മുട്ടുന്ന പോലെ ആയിരുന്നു അവൾക്കു അവിടം വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു...

"ആണോ എന്ന വേണ്ട ഞാനൊന്നു ഫ്രഷ് ആവട്ടെ എനിക്ക് പിന്നെ തോർത്ത്‌ ഒന്നും വേണ്ട മാളു എന്താ ചൂട് ഒന്ന് ദേഹം കഴുകട്ടെ ഹാ ഇ ബെഡ്ഷീറ്റ് മതി എനിക്ക് തോർത്താൻ"

അവൻ അവിടെ വിരിച്ച ബെഡ്ഷീറ്റ് വലിച്ചു കൈയിൽ എടുത്തു....

"അയ്യേ എന്റെ ഏട്ടാ ഇതൊന്നു നോക്കിക്കേ ഏതൊരോം അഴുക്കാ അതില് അതു എടുത്തിട്ടാണോ കുളിച്ചിട്ടു തോർത്തണേ അതു വേണ്ടാട്ടോ"

അതു അവൻ എടുത്തപ്പോൾ തന്നെ എത്രത്തോളം പൊടിയും അഴുക്കും അതിൽ ഉണ്ടെന്നു അവൾക്കു മനസിലായി...

"എന്റെ മാളു അതൊന്നും നോക്കിയിട്ടു കാര്യമില്ല ചിലപോയൊക്കെ ഇങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയേണ്ടി വരും മോളെ അത് എന്റെ മാളു അങ്ങനെ പുറത്തോട്ടൊന്നും പോകാത്തത് കൊണ്ട് തോന്നുന്നത എല്ലാം അനുഭവിക്കണം മാളു ഇതൊക്കെയ ലൈഫ് ഞാൻ പെട്ടന്ന് വരാം കുളിച്ചിട്ടു അതുവരെ എന്റെ പെണ്ണ് ഇവിടെ ഇരിക്ക് അതോ വരുന്നോ

💬 Comments

View all comments