0%

Chapter Title : ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി]

Author : alby Read All Parts 91

നിലവിളിയോടെ മാളവിക ഞെട്ടിയെണീറ്റു. ആ അലർച്ചയിൽ ഉറക്കം നഷ്ടപ്പെട്ടു പരിഭ്രാന്തയായ ഗായത്രി അവളുടെ അരികിലെത്തി. ആ മുറിയിൽ പ്രകാശം നിറഞ്ഞു. ആ എൽ ഇ ഡി ബൾബുകൾ അങ്ങനെ ചിരിച്ചു നിൽക്കുമ്പോൾ മാളു ആ കട്ടിലിൽ ഇരുന്നു കിതക്കുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്തു ഗായത്രി അവൾക്കു നൽകി. അത് മുഴുവൻ കുടിച്ചുതീർത്ത മാളു അവളുടെ തോളിലേക്ക് ചാഞ്ഞു. ആ മൂർദ്ധാവിൽ തലോടുമ്പോൾ ഗായത്രിയുടെ മനസ്സിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞുനിന്നു. പുലർച്ചെ തന്നെയുള്ള നാട്ടിലേക്കുള്ള ബസിൽ മാളവിക സീറ്റ് പിടിച്ചു. ബസ് പതിയെ സ്റ്റാൻഡിനു പുറത്തേക്ക് കടന്നു. പതിയെ അവൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. ചന്തക്കവല, ചന്തക്കവല. കിളിയുടെ ശബ്ദം കെട്ടവൾ ഞെട്ടി എണീറ്റു. പോവല്ലേ ആളിറങ്ങണം അവൾ ബാഗും എടുത്ത് ധൃതിയിൽ മുന്നോട്ടു വന്നു. ബസ് ചവിട്ടിയതും അവളുടെ നെറ്റി മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു. നെറ്റി തിരുമ്മിക്കൊണ്ട് അവൾ കവലയിൽ ഇറങ്ങി. ബസ് വിട്ടതും അവൾ ബാഗും എടുത്ത് പതിയെ നടന്നു. അപ്പോൾ അവളെ കടന്നു ഒരു ബുള്ളറ്റ് മുന്നോട്ടുപോയി തനിക്ക് കുറച്ചു മുന്നിലായി നടന്നിരുന്ന ആളുടെ നടുവിന് അതിൽ വന്നയാൾ ആഞ്ഞു ചവിട്ടി. ബുള്ളെറ്റ് ബാലൻസ് ചെയ്ത്, അയാൾ വീണുകിടക്കുന്ന വ്യക്തിയുടെ കുറച്ചു മുന്നിലായി നിർത്തി അതിൽ ഇരുന്നുകൊണ്ട് തന്നെ ഡബിൾ സ്റ്റാൻഡ് ഇട്ടു. നിലത്തു വീണ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുരുഷോത്തമൻ പതിയെ എണീക്കാൻ ശ്രമിച്ചു എങ്കിലും വേച്ചു വേച്ചു നിലത്തേക്ക് തന്നെ വീണു. കയ്യിൽ ഒരു സൈക്കിൾ ചെയിൻ ചുറ്റി അയാളുടെ അടുത്തേക്ക് നടന്നടുത്ത ആളെക്കണ്ട ചുറ്റുമുള്ളവരുടെ ചുണ്ടുകളിൽ നിന്നും ആ പേര് പുറത്തേക്കു വന്നു ഇരുമ്പൻ വിനോദ്... മാളവികക്ക് തന്റെ മുന്നിൽ നടക്കുന്ന കാഴ്ച കണ്ടു തല ചുറ്റുന്നത് പോലെ തോന്നി. അപ്പോൾ വിനോദ് അയാളുടെ കാലുകൾ പിടിച്ചു തിരിച്ചൊടിച്ചു.അവൾ ഇത് കാണാൻ ആവാതെ കണ്ണു തിരിച്ചു കളഞ്ഞു.

മോനെ പുരുഷോത്തമാ, അപ്പോൾ ചെയ്യേണ്ടതും പറയേണ്ടതും നിനക്ക് ഓർമയുണ്ടല്ലോ. നെല്ലിട മാറിയാൽ ഈ കാലിനു പകരം തല എടുക്കും, ഒരു ഭീഷണി മുഴക്കി

💬 Comments

View all comments