0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]

Author : samudrakkani Read All Parts 3K

പറഞ്ഞു........ അതിനിടയിൽ  ഒരു  സ്ത്രീ  കയ്യിൽ കുറച്ചു പച്ച പുല്ലും... ഒരു അരിവാളും ആയി.... മുറ്റത്തു കൂടെ വരുന്നു....

അമ്മാളൂ  നീ  കണ്ടോ... ആരാ ഇ  വന്നിരിക്കണേ ???  അവരോടു വാര്യർ... എന്നെ നോക്കി  കൊണ്ട്  ചോദിച്ചു..

അവർ  പുല്ല് കെട്ടും അരിവാളും  തിണ്ണയിൽ വച്ചു  എന്നെ ഒന്നുകൂടി നല്ലോണം നോക്കി....

ഇത് ??.......

ഹേ...... എന്റെ അമ്മാളൂ... നിനക്ക് ഇനിയും മനസിലായില്ലേ ??

ഇമ്മടെ  കണ്ണന്റെ  പേരകുട്ടിയാ... ഇമ്മടെ  ബംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ  മോൻ.....

ഹാവൂ....... ഞാൻ  എന്താ ഇ  കാണുന്നെ ??  മാളൂന്റെ മോനാണോ... ശിവ ശിവ..... കണ്ടിട്ടു അറിഞ്ഞില്യ എന്റെ കുട്ട്യേ ???.... അവർ  ഉമ്മറത്തേക്ക് കയറി വന്നു... എന്റെ  അടുത്ത് വന്നു  കയ്യിലും  കവിളിലും എല്ലാം  തൊട്ടു തലോടി  സ്നേഹത്തോടെ... എന്റെയും  അമ്മയുടെയും  എല്ലാം  വിശേഷങ്ങൾ  ചോദിച്ചു... കാഴ്ചയിൽ  ഏതാണ്ട്  അമ്മമയെ പോലെ  തോന്നും.. പക്ഷെ  അത്ര തന്നെ  തടിയില്ല..... പിന്നെ  പൊതുവെ  വാരസ്യാർക്കെല്ലാം... നല്ല  വെളുപ്പു നിറം  ആണല്ലോ... പക്ഷെ.... നല്ല സ്നേഹമായ  അവരുടെ പെരുമാറ്റം.... അമ്മമയെ..പോലെ തന്നെ  തോന്നി.. ചിലപ്പോൾ  ഗ്രാമത്തിന്റെ  വിശുദ്ധി ആകും.... ഇവിടെ ഉള്ളവർ എല്ലാം ഇത്രയും സ്നേഹ സമ്പന്നർ ആകാൻ കാരണം...

കൊലുസ്സിന്റ കിലുക്കം കേട്ട്  ഞാൻ  തിരിഞ്ഞു നോക്കി........ ഒരു കയ്യിൽ ഒരു പാത്രത്തിൽ  നിറയെ  പലഹാരങ്ങൾ.... ഒരു കയ്യിൽ  വലിയ  പിച്ചള ഗ്ലാസിൽ  പാൽ വെള്ളം.... മീനാക്ഷി  എന്ന  മീനു ചേച്ചി..... കൂടെ  ഗുണ്ടു മാണിയും.. അവരുടെ  സാരി തലപ്പിൽ തൂങ്ങി കൊണ്ട്.........

വന്നൂന്  തനൂജ  തൊട്ടുകടവിൽ വച്ചു കണ്ടപ്പോൾ

💬 Comments

View all comments