Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]
ചേലാമലയുടെ താഴ്വരയിൽ 4
Chelamalayude Thazvarayil Part 4 bY Samudrakkani | Previous Part
ഗംഗ..... എന്ന് വിളിക്കുന്ന ഗംഗാധരൻ പണ്ട്..... പ്രീ മെട്രിക്കുലേഷൻ കഴിഞ്ഞ് ഒറ്റ പോക്കായിരുന്നു ... ഒരു ജോലി തേടി ആ യാത്ര അവസാനിച്ചത് അങ്ങ് വെസ്റ്റ് ബംഗാളിൽ ത്രിപുരയിൽ..... ഗംഗൻ ചേട്ടൻ അച്ചാച്ചന്റെ ഒരേ ഒരു അനുജന്റെ മകൻ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയത് കൊണ്ട് ഗംഗേട്ടൻ പഠിച്ചതും പഠിച്ചതും വളർന്നതും എല്ലാം അച്ചാച്ചന്റെ koode ആണ് പഠിക്കാൻ നല്ല മിടുക്കൻ ആയതു കൊണ്ട് നല്ല മാർക്കോടെ പ്രീ മെട്രികുലേഷൻ പാസായി......... നല്ലോണം പഠിക്കുന്ന ആളായത് കൊണ്ടാകും തറവാട്ടിൽ ആരും.. അച്ചാച്ചൻ ഉൾപ്പെടെ അയാളുടെ ഇഷ്ടങ്ങൾക് എതിര് നിന്നിരുന്നില്ല.... നാടും വീടും വിട്ടു പോയിട്ട് കാലം കുറെ കഴിഞ്ഞാണ് ഗംഗേട്ടൻ എവിടെ ആണെന്ന് പോലും വീട്ടിൽ അറിയുന്നത്.....
എന്തായാലും പോയത് മോശം ആയില്ല. ബംഗാളിൽ നല്ല ഒരു കമ്പനിയിൽ കണക്കപിള്ളയായി.. ജോലി കിട്ടി ജോലിയിലെ അൽമാർത്ഥതയും സ്‌ഥിര ഉത്സാഹവും ഗംഗേട്ടനെ മാനേജർ പോസ്റ്റ് വരെ എത്തിച്ചു...... ഇങ്ങനെ ഓക്കേ ആണെങ്കിലും പോയിട്ട് ഇപ്പൊ കൊല്ലം പത്തു ഇരുപതു കഴിഞ്ഞിരിക്കുന്നു......... അവിടെ കമ്പനിയിൽ തന്നെ ഉള്ള ഒരു വലിയ ഓഫീസറുടെ മകളെ കല്യാണം കഴിച്ചു .... ... ഒരു മോളുണ്ട് പേര്.... പഞ്ചമി.......
പഞ്ചമി ശെരിക്കും അമ്മമ്മയുടെ അമ്മയുടെ പേരാണ് ആ പേരാണ് ഗംഗേട്ടൻ മോൾക്ക് ഇട്ടിരിക്കുന്നെ..
ഇപ്പോൾ സ്വയം വിരമിക്കൽ പ്രകാരം ജോലി എല്ലാം മതിയാക്കി... സ്വസ്ഥം .....
ഇടക്കുള്ള കത്തുകളിലൂടെ ഇടക്കുള്ള ബന്ധം..... മാത്രം ആണ്... തറവാടും
💬 Comments
View all comments