Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]
കഴിക്കാം. ചേച്ചിക്ക് ഇഷ്ടാണോ.. കഴിച്ചിട്ടുണ്ടോ ?? മുൻപ് ??
ഇല്ല..... അവർ അവരുടെ നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു...
മം.... എന്നാൽ ഇന്ന് നമുക്ക് ബിരിയാണി കഴിക്കാം.. ആട് വേണോ ? അതോ കോഴി വേണോ ??
കുട്ടന്റെ ഇഷ്ടം.... എനിക്ക് അതൊന്നും അറിയില്ല .... ഞാൻ ഇതൊന്നും മുൻപ് കഴിച്ചിട്ടില്ല...
സപ്ലയർ പയ്യൻ വന്നു.....
സർ എന്താ കഴിക്കാൻ ??
രണ്ടു കോഴി ബിരിയാണി...
വേറെ എന്താ സർ ??
ചുമരിൽ ഒട്ടിച്ചു വച്ച ഐസ് ക്രീം ചിത്രം നോക്കി കൊണ്ട് ലച്ചു മോൾ... പറഞ്ഞു മാമ.... മാമ എനിക്കു അത് വേണം..
ലച്ചു അതൊന്നും വേണ്ട.. മോള് അമ്മേടെ കൂടെ കഴിച്ചാൽ മതി. ചേച്ചി ..
ഹേയ് എന്താ ചേച്ചി ഇത് അവള്ക്ക് എന്താ വേണ്ടത് എന്ന് vachaal.....കഴിക്കട്ടെ.
മോൾക്ക് ഐസ് ക്രീം ആണോ വേണ്ടത് ?? ചേച്ചിയുടെ മടിയിൽ ഇരുന്നു..... ചുമരിലെ ചിത്രം നോക്കുന്ന ലച്ചു മോളോട് ഞാൻ... ചോദിച്ചു....
മം എനിച്ചു ആ കാണുന്ന താ വേണ്ടത്...
അവൾ ഐസ് ക്രീം ചിത്രം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..
ഒരു ഐസ് ക്രീം കൂടെ എടുത്തോ.. ഞാൻ സപ്ലയയെർ പയ്യനോട് പറഞ്ഞു....
കുട്ടാ..... ഇതിനൊക്കെ ഒരുപാട് പൈസ ആകില്ലേ ?? ഇപ്പോൾ തന്നെ കുറെ പൈസ ചിലവായി... ചേച്ചി .....
എന്റെ തനൂജ മോളെ നമ്മടെ അച്ചാച്ചൻ കുറെ ഉണ്ടാക്കി ഇട്ടിട്ടില്ലേ ?? നമ്മൾ അല്ലാതെ ആരാ ഇതൊക്കെ ഒന്ന് ചിലവാകുന്നെ ???
എന്നാലും........
ചേച്ചി ഒരു ചെറിയ പിശുക്കിയാണെന്നു എനിക്കു തോന്നി...
എപ്പോഴും ഒന്നും ഇല്ലല്ലോ.... ഇങ്ങിനെ പുറത്തു വരുന്ന സമയത്തു മാത്രം അല്ലെ ഇതൊക്കെ ഒരു രസമല്ലേ....
സപ്ലയർ പയ്യൻ ബിരിയാണിയും ഐസ് ക്രീം മും കൊണ്ട് വന്നു...
ഞാൻ ചേച്ചിക്ക് അവരുടെ പാത്രത്തിൽ വിളമ്പി കൊടുത്തു...
ഐസ് ക്രീം കഴിച്ചു കൊണ്ടിരുന്ന ലച്ചു മോളോട് ഞാൻ..
ഇനി എന്താ എന്റെ ലച്ചു മോൾക്ക് വേണ്ടത് ??
ഇനി വേണോ ഒരു ഐസ് ക്രീം കൂടെ ???
ഹേയ് വേണ്ട കുട്ടാ...
💬 Comments
View all comments