Chapter Title : ചേലാമലയുടെ താഴ്വരയിൽ
ഇടയിൽ. . ഞാൻ ആ ചാരുകസാലയുടെ അടുത്ത് നിലത്തു ഇരുന്നു
നീ വന്നൂലോ സന്തോഷായി . .. മറന്നില്ലല്ലോ ഈ ഈ അച്ഛാച്ഛനേം അമ്മമ്മയേം. .. .എന്റെ മാലതി ഞങ്ങളുടെ മാലു അവൾക്കു അവിടെ സുഖമാണോ ?? എപ്പോഴെങ്കിലും ഉള്ള ഓരോ കത്തുകൾ അതാണ് ഞങ്ങൾക്ക് അകകൂടി ഉണ്ടായിരുന്ന അകകൂടി ഉള്ള ആശ്വാസം. . എന്തെങ്കിലും കാര്യം ഉണ്ടോ അവൾക്കു ആ അന്യദേശത്തു ഇങ്ങനെ ഒറ്റയ്ക്ക്. . കഴിയേണ്ട. ..കുഞ്ഞും നാളിലെ അവൾ അങ്ങിനെ ആ പിടിവാശി. . .... അവൾ പിടിച്ച വാശി അവൾ നടത്തും. .മം. കൊല്ലം എത്രയായി അവൾ ഈ പടിയിറങ്ങി പോയിട്ട്.. ..ഇന്ന് വരും നാളെ വരും എന്ന പ്രദീക്ഷയിൽ ഞങ്ങൾ രണ്ടു ജന്മങ്ങൾ ഇവിടെ.. ..നിനക്ക് ഒരു വയസുള്ളപ്പോൾ പോയതാ. . .നീ കൈകുഞ്ഞാ ഹാ അതൊക്കെ കഴിഞ്ഞില്ലേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് വച്ചോളൂ. . ആട്ടെ മോൻ ഇങ്ങോട്ട് പോന്നത് മാലതികു അറിയോ ??
ആ അറിയാം അമ്മയാണ് പറഞ്ഞത്. .
ആട്ടെ അവൾ ഇപ്പോൾ ആ വരുക ??
അമ്മ അവിടെ സ്കൂൾ പൂട്ടിയാൽ വരും അടുത്ത മാസം. . .
മം നന്നായി സമാദാനം ആയി അന്യനാട്ടിൽ പോയി കിടന്നു ബുദ്ധിമുട്ടേണ്ട യാതൊരു ആവശ്യവും ഇല്ല നിങ്ങൾക്ക .. .ഈ കാണുന്നതെല്ലാം നിങ്ങൾക്കുള്ളതാ. . അച്ചാച്ചൻ നിന്റെ അമ്മമ്മയെ കല്യാണം കഴിച്ചു ഇവിടെ ഈ മലയടിവാരത്തു വന്നിട്ട് കൊല്ലം 46 47 ആയി അന്ന് ഇവിടെ എല്ലാം കടാ നല്ല കാട് ഞാൻ വന്നതിനു ശേഷം വന്നവരാണ് ഇപ്പോൾ ഉള്ള ഈ ആളുകൾ എല്ലാം. . അന്നൊക്കെ അവനവന്റെ ഇഷ്ടം പോലെ എത്ര സ്ഥലം വേണമെങ്കിലും വളച്ചു കെട്ടി സ്വന്തം ആകാം. . . അച്ചാച്ചൻ പഴയ കഥകൾ അങ്ങിനെ ഓരോന്നും പറഞ്ഞ് കൊണ്ടിരുന്നു. . .കഥകൾ കേൾക്കാൻ ഇഷ്ടം ഉള്ള എനിക്ക് മടുപ്പ് തോന്നിയില്ല. . ...
ഇരുണ്ട നിറം, ഈ അറുപത്തഞ്ചിലും നല്ല ആരോഗ്യമുള്ള ഉരുക്കു പോലുള്ള ശരീരം, കഷണ്ടികയറിയ
💬 Comments
View all comments