0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 3.6K

കാര്യം ഉണ്ടോ അവൾക്കു ആ അന്യദേശത്തു ഇങ്ങനെ ഒറ്റയ്ക്ക്. . കഴിയേണ്ട. ..കുഞ്ഞും നാളിലെ അവൾ അങ്ങിനെ ആ പിടിവാശി. . .... അവൾ പിടിച്ച വാശി അവൾ നടത്തും. .മം. കൊല്ലം എത്രയായി അവൾ ഈ പടിയിറങ്ങി പോയിട്ട്.. ..ഇന്ന് വരും നാളെ വരും എന്ന പ്രദീക്ഷയിൽ ഞങ്ങൾ രണ്ടു ജന്മങ്ങൾ ഇവിടെ.. ..നിനക്ക് ഒരു വയസുള്ളപ്പോൾ പോയതാ. . .നീ കൈകുഞ്ഞാ ഹാ അതൊക്കെ കഴിഞ്ഞില്ലേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് വച്ചോളൂ. . ആട്ടെ മോൻ ഇങ്ങോട്ട് പോന്നത് മാലതികു അറിയോ ??

ആ അറിയാം അമ്മയാണ് പറഞ്ഞത്. .

ആട്ടെ അവൾ ഇപ്പോൾ ആ വരുക ??

അമ്മ അവിടെ സ്കൂൾ പൂട്ടിയാൽ വരും അടുത്ത മാസം. . .

മം നന്നായി സമാദാനം ആയി അന്യനാട്ടിൽ പോയി കിടന്നു ബുദ്ധിമുട്ടേണ്ട യാതൊരു ആവശ്യവും ഇല്ല നിങ്ങൾക്ക .. .ഈ കാണുന്നതെല്ലാം നിങ്ങൾക്കുള്ളതാ. . അച്ചാച്ചൻ നിന്റെ അമ്മമ്മയെ കല്യാണം കഴിച്ചു ഇവിടെ ഈ മലയടിവാരത്തു വന്നിട്ട് കൊല്ലം 46 47 ആയി അന്ന് ഇവിടെ എല്ലാം കടാ നല്ല കാട് ഞാൻ വന്നതിനു ശേഷം വന്നവരാണ് ഇപ്പോൾ ഉള്ള ഈ ആളുകൾ എല്ലാം. . അന്നൊക്കെ അവനവന്റെ ഇഷ്ടം പോലെ എത്ര സ്ഥലം വേണമെങ്കിലും വളച്ചു കെട്ടി സ്വന്തം ആകാം. . . അച്ചാച്ചൻ പഴയ കഥകൾ അങ്ങിനെ ഓരോന്നും പറഞ്ഞ് കൊണ്ടിരുന്നു. . .കഥകൾ കേൾക്കാൻ ഇഷ്ടം ഉള്ള എനിക്ക് മടുപ്പ് തോന്നിയില്ല. . ...

💬 Comments

View all comments