0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 188.2K

മോർണിംഗ് റസിയ .. എന്തൊക്കെ ഉണ്ട് ?

:-ഓഹ് , എന്തിക്കാ .. ഇങ്ങനെ പോണു .

:-സ്വാഭാവികം , പിന്നെ നിന്നോട് ഞാൻ ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് എന്നെ ഹരി ഇക്ക എന്ന് വിളിക്കരുതെന്ന് ..

:-അതിക്ക , എനിക്കങ്ങനെ വരൂ എന്ന് ഞാൻ മിനിമം ഒരു എണ്ണൂറു വട്ടമെങ്കിലും പറഞ്ഞു കാണില്ലേ ..ശീലമായി പോയിക്കാ ..

:-പൊന്നു പെണ്ണെ , ഞാൻ മതം പറഞ്ഞതല്ല .. ഒന്നുകിൽ ഇക്ക വിളി , അല്ലേൽ ഹരി വിളി , ഇത് രണ്ടും കൂടി ചേരുമ്പോൾ എന്തോ ഒരു സുഖം തോന്നുന്നില്ല . ഹരിക്ക , ശ്ശേ....

:-ഞാൻ നോക്കാം ഇക്ക , ഇനി ശ്രെദ്ധിച്ചോളാം . ഹമ് .

:-ആ.. നീ എന്ത് പണ്ടാരം എങ്കിലും വിളി .. നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല .

:-ഇല്ല എന്ന് അറിയാലോ .. പിന്നെന്തിനാ എന്നും ഇത് തന്നെ ഇങ്ങനെ പറയുന്നേ .. നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ ? അവൾ ചോദിച്ചു .

:-എന്റെ പൊന്നെ , ഞാൻ ഒന്നും ചോദിച്ചില്ല .. അതും പറഞ്ഞു ഞാൻ കൈ അവളോട് കൈ കൂപ്പി .

:-ഒന്ന് മാറ്റിപിടിക്ക് ഇക്ക , ഇത് കണ്ടു കണ്ടു മടുത്തു തുടങ്ങി ..

:-നീ പോടീ ..

അതും പറഞ്ഞു ഞാൻ മുകളിലെ നിലയിലേക്ക് നടന്നു ..

:-ആരും എത്തിയില്ലെടീ ? പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു .

:-ഹർഷ വന്നിട്ടുണ്ട് ഇക്ക , മുകളിൽ ഉണ്ട് .

💬 Comments

View all comments