Chapter Title : ചെമ്പൂവ് 1 [lastrace]
. അതിനു മുന്നേ ഒരു ആറെണ്ണം കയറാം പറ്റുമോ .
:-ആ വഴി ആണോ .
:-അല്ലടാ , അവിടെന്നു ഒരു നാല് കിലോമീറ്റർ അകലെ ആണ് .
:-സമയം പറഞ്ഞിട്ടുണ്ടോ ? ഞാൻ ചോദിച്ചു.
:-ഇല്ലടാ . ഒരു ഏഴു മാണി ആവുമ്പോൾ പൊയ്ക്കോ . എന്ന നിനക്ക് കഴിഞ്ഞു കൃത്യ സമയത്ത് ഇക്കയുടെ വീട്ടിൽ ചെല്ലലോ .
അതികം വലിപ്പം ഇല്ലാത്തതാടാ. വേഗം തീർക്കാം .
:-ശരി രാജേട്ടാ . ഞാൻ വേഗം ഇറങ്ങാം .
:-മ് . എന്നോട് കഴിഞ്ഞ ആഴ്ച പറഞ്ഞതാ, ഞാൻ വിട്ടു പോയി . കാലിലെ വേദന കുറച്ച കൂടിയിട്ടുണ്ട് , മൂന്നു ദിവസമായി ഞാൻ റസ്റ് എടുക്കുക ആണ് .
:-സാരല്ല രാജേട്ടാ . ഞാൻ പൊയ്ക്കോളാം .
:-ശരി . മേപ്പാലം അങ്ങാടി കഴിഞ്ഞു രണ്ടാമത്തെ വളവിൽ ആണ് വീട് . വളവു കഴിഞ്ഞ പാടെ ഇടത്തേക്ക് ഒരു വഴി പോകുന്നുണ്ട് , ഒരു പാടത്തേക്ക് ..
ആ പടം എത്തുന്നതിനു മുന്നേ ഉള്ള അവസാനത്തെ വീട് . ആകെ മൂന്നു വീട് ആ വഴിക്കു ഉള്ളു . വെള്ള പെയിന്റ് അടിച്ച ഒരു രണ്ടു നില വീട് .
മതിലിൽ രണ്ടു കൊക്കിന്റെ പ്രതിമ ഉണ്ട് . അവിടെ ചെന്നിട്ടു ഞാൻ പറഞ്ഞു അയച്ചതാണെന്നു പറഞ്ഞാൽ മതി . കൂലി നീ തന്നെ ചോദിച്ചു വാങ്ങിക്കോ ട്ടാ ..
:-ശരി . ഞാൻ വേഗം പൊയ്ക്കോളാം ..
രാജേട്ടൻ കാൾ കട്ട് ചെയ്തു .
💬 Comments
View all comments