0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 73K

ഞാൻ പെട്ടന്ന് തന്നെ കട്ടിലിൽ നിന്നും എണീററ്റു , ശേഷം ജനലിൽ പഴയ കാവിമുണ്ടു കൊണ്ട് കെട്ടി ഉണ്ടാക്കിയ കർട്ടൻ സൈഡിലേക്ക് മാറ്റി പുറത്തേക്കു നോക്കി . നേരം വെളുത്തു വരുന്നതേ ഉള്ളു .

പോരാളി എഴുനേറ്റു പണി തുടങ്ങിയിട്ടുണ്ട് , വാതിൽ തുറന്നു നേരെ അടുക്കളയിലേക്കു വച്ചു പിടിച്ചു . വേറെ ആരും എഴുന്നേൽക്കുന്ന സമയം ആയിട്ടില്ല .

പുറത്തേക്കുള്ള വാതിലിന്റെ പുറകിൽ തറച്ച ബ്രഷ് സ്റ്റാൻഡിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ആണ് പോരാളി ഒരു കെട്ടു ഓല തുന്നവുമായി കയറി വന്നത് ..

:-നീ എന്താ നേരത്തെ എണീറ്റോ ..ഇന്ന് വൈകിയേ പോകു എന്ന് പറഞ്ഞിട്ട് ?

:-ആ , രാജേട്ടൻ വിളിച്ചിരുന്നു . വേറെ ഒരു പണി കൂടെ കിട്ടിയിട്ടുണ്ട് .

:-ആ , നന്നായി .

:-ചായ വേണോ ?

:-വേണ്ടമ്മേ .. ഇക്കയുടെ വീട്ടിൽ നിന്നും കിട്ടും .

പുറത്തുള്ള ബാത്റൂമിലെ പൈപ്പിൽ നിന്നും ബ്രഷ് നനച്ചു കുറച്ചു പേസ്റ്റ് ആക്കി വായ കഴുകിയ ശേഷം പുറഖത്തേക്കിറങ്ങി . ബ്രഷ് ചെയ്ത തുടങ്ങിയപ്പോൾ വീണ്ടും ചിന്ത സ്വപ്നത്തിലേക്ക് പോയി ..

ഇത്രയും നാളായി കല്യാണം കഴിക്കുന്നത് പോലും ഇത് വരെ സ്വപ്നം കണ്ടിട്ടില്ല. എന്നിട്ടും .. ശേ ...

വന്ന നാണം വായിലെ പതയുടെ കൂടെ തെങ്ങിൻ ചുവട്ടിലേക്ക് തുപ്പി കളഞ്ഞു .

വിശാലമായ പല്ലുതേപ്പ് കഴിഞ്ഞ ശേഷം നേരെ കക്കൂസിൽ ഒന്ന് പോയി . ഒരു കാക്ക കുളിയും കുളിച്ചു റൂമിൽ കയറി ഡ്രസ്സ് മാറ്റി

💬 Comments

View all comments