0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 78.4K

. അമ്മെ ഞാൻ ഇറങ്ങുവാ ..

ഉറക്കെ അമ്മയെ വിവരം അറിയിച്ചു , ശേഷം ഒന്ന് തൊഴുത് ഇത്തിരി ഭസ്മം എടുത്ത് നെറ്റിയിൽ വരച്ചു പുറത്തേക്കിറങ്ങി . വീട്ടിൽ വേറെ ആരും എഴുന്നേറ്റിട്ടില്ല .

ചെരുപ്പിട്ടു ബൈക്കിന്റെ അടുത്തിയപ്പോഴേക്കും പോരാളി വന്നു ഒന്ന് എത്തി നോക്കി , പിന്നെ വാതിലടച്ചു ഉള്ളിലേക്ക് പോയി .

ഇറയത്തു തൂക്കി ഇട്ടിരുന്ന രണ്ടു മെഷീനും എടുത്ത് നല്ല പോലെ പരിശോധിചു . പിന്നെ രണ്ടും ബൈക്കിന്റെ പിറകിൽ ഭദ്രമായി കെട്ടിവച്ചു . സമയം ആരെ മുക്കാലാവുന്നു .

സ്റ്റാർട്ട് ചെയ്ത മുന്നിലേക്കെടുത്ത എന്റെ 2014 മോഡൽ പാഷൻ പ്രൊ ഇടവഴികൾ പിന്നിട്ടു റോഡിലേക്കിറങ്ങി ..

മേപ്പാലം അങ്ങാടി കഴിഞ്ഞ ശേഷം രണ്ടു വളവ് . വളവു കഴിഞ്ഞതും ഇടത്തേക്കുള്ള വഴി . വലിയ ലോറിക്കെല്ലാം പോകാൻ കഴിയുന്ന വലിയ ഒരു റോഡ് എന്ന് തന്നെ പറയാം .

കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ കുറച്ചകലെയായി പാടം കാണാം .

പതിയെ മുന്നോട്ട് .

ഒരു വളവു കഴിഞ്ഞതും ഇടതു ഭാഗത്തായി വെള്ള പെയിന്റ് അടിച്ച ഒരു രണ്ടു നില വീട് . ഗെയിറ്റിന്റെ രണ്ടു ഭാഗത്തെ ചുമരിലും ഓരോ കൊക്കുകളുടെ പ്രതിമ.

രാജേട്ടൻ പറഞ്ഞ വീട് ഇത് തന്നെ .

ഗെയ്റ്റ് കുറച്ചു തുറന്നിരിക്കുന്നു .

ബൈക്കിന്റെ മുൻ ടയറു കൊണ്ട് പതിയെ തള്ളി വണ്ടിക്കു പോകാവുന്ന സ്ഥലം ഉണ്ടാക്കി ,ശേഷം ഉള്ളിലേക്ക് കടന്നു .

വണ്ടിയുടെ ശബ്ദം കേട്ടെന്ന വിധം വീടിന്റെ മുന്നിൽ ഒരു പ്രായം ഉള്ള സ്ത്രീ

💬 Comments

View all comments