Chapter Title : ചെമ്പൂവ് 1 [lastrace]
രൂപം പ്രത്യക്ഷപെട്ടു .
:-രാജൻ പറഞ്ഞ ആൾ ആണോ . അവർ ചിരിച്ചുകൊണ്ട് ചോദിച്ചു .
:-അതെ . ഞാൻ തലയാട്ടികൊണ്ടു മറുപടി നൽകി .
:-രാജൻ കുറച്ചുമുന്നേ വിളിച്ചിരുന്നു , വേറെ ആളാണ് വരുന്നത് എന്നുപറഞ്ഞു .
:-മും, രാജേട്ടന് വയ്യ , അതാ എന്നെ അയച്ചത് .
:-ശെരി , രാജനെ വിളിച്ചിട്ടിപ്പോൾ അഞ്ചാറു ദിവസമെങ്കിലും ആയി കാണും . ഇന്നാണ് ആളെ വിടുന്നത് .
അവർ അല്പം നീരസത്തിൽ പറഞ്ഞു , എന്നാൽ ആ നീരസം അവരുടെ മുഖത്തു പ്രകടമായില്ല .
ബൈക്ക് സ്റ്റാൻഡിൽ വച്ച് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു .
വീടിന്റെ ഒരു ഭാഗം ചേർന്നുകൊണ്ട് മതിൽ ആണ് . മുൻഭാഗം രണ്ടു ഭാഗവും കെട്ടി കുറച്ചു ചെടികളെല്ലാം വച്ചു വളരെ വൃത്തിയായി കിടക്കുന്നു .
അപ്പുറത്തെ ഭാഗത്തു കുറച്ചു മരങ്ങൾ ഉണ്ട് . പുറകു ഭാഗം കാണാൻ വയ്യ.
പോർച്ചിൽ കിടക്കുന്ന ഹ്യൂണ്ടായ് ക്രിസ്റ്റയുടെ മുന്നിലെ ഗ്ലാസിൽ ഡോക്ടർ ആണെന്ന് അറിയിക്കുന്ന ഒരു സ്റ്റിക്കർ.
അപ്പോൾ ഡോക്ടറുടെ വീടാണ് .
ഞാൻ വീണ്ടും വീടിന്റെ മുൻഭാഗത്തേക്കു നോക്കി .
എന്നേയും നോക്കി ആ സ്ത്രീ അവിടെത്തന്നെ നിൽപ്പുണ്ട് .
:-ആ സൈഡിലാണ് , അവർ നിർദ്ദേശം നൽകി .
ഞാൻ മെഷീന്റെ കെട്ടുകൾ അഴിച്ചു , ശേഷം ഷർട്ട് ഊരി വണ്ടിയിൽ വെച്ച് ടീഷർട് എടുത്തിട്ടു ,മുണ്ടു നന്നായി മുറുക്കി ഉടുത്തു വെട്ടു കത്തി അതിന്റെ ഉറയിൽ ഇട്ടു പിന്നെ മെഷീൻ എടുത്തു തോളിൽ വച്ച് വീടിന്റെ വലതു
💬 Comments
View all comments