0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 87.5K

ഭാഗത്തേക്ക് ചെന്നു .

ആദ്യം കണ്ട തെങ്ങിന്റെ അടിയിൽ ചെന്ന് മെഷീനുകൾ കാലിൽ ഫിറ്റ് ചെയ്തു , ശേഷം കത്തിയുടെ ഉറ അറയിൽ കെട്ടി കത്തി അതിൽ ഇട്ടു പതിയെ കയറി .

വലിയ ഉയരം ഉള്ള തെങ്ങുകൾ അല്ല . അതുകൊണ്ടു തന്നെ വേഗത്തിൽ പണി തീർക്കാൻ പറ്റും , ആദ്യം കയറിയ തെങ്ങിന്റെ മുകളിൽ നിന്നും ചുറ്റും കണ്ണോടിച്ചു ഞാൻ മനസ്സിൽ പറഞ്ഞു .

പാകമായ തേങ്ങയെല്ലാം വെട്ടി ,ശേഷം ബാക്കി ഭാഗം ഒന്ന് വൃത്തിയാക്കി താഴേക്കിറങ്ങി. അടുത്ത നിന്നിരുന്ന മൂന്നു തെങ്ങിലും വേഗം കയറി ഇറങ്ങി .

ഇനി ഉള്ള രണ്ടെണ്ണം വീടിന്റെ പുറകിൽ ആണ് . മെഷീൻ ഊരി , വെട്ടുകത്തിയും മെഷീനും കയ്യിലെടുത്തു വീടിന്റെ പിന്നാമ്പുറത്തേക്കു നടന്നു .

പുറകിലെ മതിലിന്റെ അപ്പുറം വിശാലമായ പാടമാണ് . പുറകിൽ ഉള്ള ഈ രണ്ടു തെങ്ങുകൾ ആണ് ഉള്ളതു വലുപ്പം കൂടുതൽ .

പാടത്തേക്കു ചേർന്ന് നിൽക്കുന്ന മതിലിന്റെ അടുത്തുള്ള തെങ്ങിൽ കയറി മുകളിൽ എത്തിയപ്പോളാണ് തേങ്ങാ വെട്ടി ഇട്ടാൽ പാടത്തേക്കു ആണ് വീഴുക എന്ന് മനസിലായത്, അത് കൊണ്ട് തന്നെ വളരെ ശ്രെധിച്ചു വെട്ടി പറമ്പിലേക്ക് വലിച്ചിടേണ്ടി വന്നു .

കുറച്ചു കഷ്ട്ടം പിടിച്ച പണി ആയിരുന്നു . ഭാഗ്യത്തിന് ഒരു കൊതുമ്പുപോലും മതിലിന്റെ അപ്പുറത്തേക്ക് പോയില്ല .

അടുത്ത തെങ്ങു വീടിനോട് ചേർന്നാണ് .

ഞാൻ വേഗം തെങ്ങിന്റെ ചുവട്ടിൽ എത്തി , മെഷീനും ഫിറ്റ് ചെയ്ത് വെട്ടുകത്തി ഉറയിൽ ഭദ്രമാക്കി ഇട്ടു ഞാൻ പതിയെ മുകളിലേക്ക് കയറ്റം

💬 Comments

View all comments