Chapter Title : ചെമ്പൂവ് 1 [lastrace]
കേട്ട പാടെ കാലിയായ ചായ ക്ലാസും എടുത്ത് ഞാൻ അടുക്കളയിലേക്കു നടന്നു ....
ദിവസങ്ങൾ കഴിഞ്ഞു പോയി , എന്റെ കാര്യങ്ങളെല്ലാം ഏകദേശം എന്നത്തേയും പോലെ തന്നെ ...
അങ്ങിനെ ഒരു ദിവസം , അന്ന് റസിയ ലീവ് ആയതു കൊണ്ട് ഞാൻ തന്നെ ആണ് ക്യാഷ് കൗണ്ടറിൽ നിന്നിരുന്നത് , ഏകദേശം ആറു മണി ആയപ്പൊളേക്കും ഷോപ് കാലി ആയി , പിന്നെ ചേച്ചിമാരും വർഷയും കൂടെ എല്ലാം സെറ്റ് ആക്കി തുടങ്ങി ..
ആ സമയത്താണ് ഡോർ തുറന്നു രണ്ടു പേര് അകത്തേക്കു കയറി വരുന്നത് .. ഫ്ലോറിൽ ആളില്ലാത്ത കൊണ്ട് ഞാൻ തന്നെ അവരെ അസ്സിസ്റ് ചെയ്യാൻ ചെന്നു ,
:-ഗുഡ് ഈവനിംഗ് ,
ഒരാൾ തിരിച്ചു വിഷ് ചെയ്തു , അടുത്ത ആൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട് ..
അമ്മമ്മോ , അവളുടെ തിളങ്ങുന്ന പൂച്ചകണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത തോന്നി ,വല്ലാത്തൊരു ആകർഷണ ശക്തി ആ കണ്ണുകളിൽ ഞാൻ കണ്ടു ..അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് , ഞാൻ വേഗം ലുക്ക് മാറ്റി ..
:-എന്താണ് നോക്കുന്നത് ?
അതുകേട്ടവൾ എന്റെ മുഖത്തുനിന്നും കണ്ണെടുത്തു .
:-ഞങ്ങൾക്ക് ടോപ് നോക്കാനായിരുന്നെ ..അടുത്ത സ്ത്രീ പറഞ്ഞു
:-ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ ?
:-ഉണ്ടല്ലോ ..
:-ഓ , എന്റെ ഹെല്പ് വേണോ ?
:-വേണം എന്നില്ല, ഞങ്ങൾ നോക്കിക്കോളാം ...കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറഞ്ഞു .. അപ്പോളും കൂടെ ഉള്ളവൾ ഒന്നും മിണ്ടുന്നില്ല ..
:-ഓക്കേ മാഡം
💬 Comments
View all comments