0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 418.5K

അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ബോക്സ് ഫയൽ ടേബിളിൽ വച്ചു . ശേഷം സിസിടിവി സ്ക്രീനിൽ ഒന്ന് നോക്കി . ഒരൊറ്റ കുതിപ്പിന് എന്റെ അടുത്തെത്തി ..

ഞാൻ ആകെ പേടിച്ചു പുറകിലേക്ക് മാറി ..

ഒരു കൈ വലത്തേ ഹാൻഡ് റസ്റ്റിലും അടുത്ത കൈ ഞാൻ ഇരുന്ന ചെയറിന്റെ ഹെഡ് റെസ്റ്റിലും വെച്ച് അവൾ പതിയെ ഒന്ന് കുനിഞ്ഞു , ശേഷം ചെയർ പതിയെ ഒന്ന് തിരിച്ചു , ഇപ്പോൾ അവൾ ചുമരിന്റെ സൈഡിൽ ആണ് ..

ശേഷം അവൾ ചുറ്റും ഒന്ന് വീക്ഷിച്ചു ..

:-നിനക്ക് ഇന്നലെ എന്നെ മിസ് ചെയ്തില്ല അല്ലെ , നീ എന്നെ കുറിച്ച് ഓർത്തതുപോലും ഇല്ല അല്ലെ ? ഞാൻ തന്നതൊന്നും നിനക്ക് ഓർമയില്ല അല്ലേടാ ...

അവളുടെ മുഖം ആകെ ചുവന്നിരുന്നു , അതെന്റെ മുഖത്തിനു തൊട്ടു മുന്നിലായി നിൽക്കുന്നു ..

ആകെ പരിഭ്രാന്തനായ എനിക്ക് അവിടെ നിന്നും ഒന്നനങ്ങാൻ പോലും സാധിച്ചില്ല .

:-എന്താ , നിനക്കൊന്നും പറയാനില്ലേ ? അല്ലേൽ നീ കുറെ ചോതിക്കുന്നതാണല്ലോ ? അവൾ വീണ്ടും ഊക്കി ..

ഞാൻ ഒന്നും ഇല്ലന്ന് ചുമ്മാ ഷോൾഡർ കുലുക്കി കാണിച്ചു ..

:-എന്നാൽ നിനക്ക് എന്നെന്നും ഓർക്കാൻ ഞാൻ ഒരു സാധനം തരട്ടെ ?

ഞാൻ ഒന്ന് ഞെട്ടി . ഈശ്വര ഈ പെണ്ണ് ഇതെന്തൊക്കെ ആണ് ചെയ്യുന്നേ , ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ ....

അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ പതിഞ്ഞിരിക്കുകയാണ് .. ഇടയ്ക്കു നോട്ടം സിസിടിവി സ്ക്രീനിലേക്ക് പോകുന്നുണ്ട് ..

💬 Comments

View all comments