Chapter Title : ചെമ്പൂവ് 1 [lastrace]
ഒരു കാര്യം ചെയ്യൂ . സ്റ്റാൻഡിൽ എത്താൻ നേരം വിളിക്കു , ഞാൻ കൂട്ടാൻ വരുന്നുണ്ട് ..
:-ഓ , അങ്ങിനാവട്ടെ .. എന്ന ശെരി മോനെ ..
:-ശെരി ചേട്ടാ ..
വേഗം ഡ്രസ്സ് ചേഞ്ച് ചെയ്ത് ഭക്ഷണം കഴിച്ചു ..ഒൻപതേ ഇരുപത് ആയി ഇറങ്ങാൻ ..ഒൻപതരയ്ക്ക് തന്നെ ഔട്ലെറ്റിൽ എത്തി , ഡോർ തുറന്ന് അകത്തു കയറി ..ഫ്ലോർ സെറ്റ് ആക്കാൻ നിന്നില്ല , സമയം ഇനിയും ഉണ്ട് .
നേരെ ഓഫീസിൽ ചെന്നു , സിസ്റ്റം ഓൺ ചെയ്തതിനു ശേഷം കൗണ്ടറിലേക്കു പോയി , പഞ്ച് ചെയ്തു . ശേഷം പുറത്തേക്കു നോക്കി നിന്നു , ഹൃദയം ഇന്നലെ മിടിച്ചതിനേക്കാൾ വേഗത്തിൽ മിടിക്കുന്നത് എനിക്ക് പുറത്തേക്കു കേൾക്കാമായിരുന്നു ..
രണ്ടു മിനിറ്റ് ആയി കാണില്ല , ഷംനയുടെ ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ കാർ പാർക്കിങ്ങിലേക്ക് കയറി .. ഡോറിന്റെ നേരെ മുന്നിലായാണ് വണ്ടി നിർത്തിയത് .. ഡോർ തുറന്ന് അവൾ പുറത്തിറങ്ങി ..
ഒരു ഫുൾ ബ്ലാക്ക് ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത് റെഡിൽ ബ്ലാക്ക് ഡോട്സ് ഉള്ള ഷാൾ തട്ടമാക്കി നല്ല ഭംഗിയിൽ ചുറ്റിയിട്ടിരിക്കുന്നു..
ഡോർ അടച്ചതിനു ശേഷം അവൾ എന്നെ പുറത്തേക്കു വിളിച്ചു , ഞാൻ പുറത്തെത്തി .. ബാക്കിലേ ഡോർ തുറന്ന് കുറച്ചു ഫയലുകൾ കാണിച് അതെടുത്തോളാൻ പറഞ്ഞു .
ഞാൻ അവയെല്ലാം എടുത്തു പിടിച്ചു , അതിനിടയിൽ നിന്നും അവളും രണ്ടു ഫയൽ എടുത്ത് ഡോർ ക്ലോസ് ചെയ്തു ..
:-നടക്ക് .
ഞാൻ മുന്നിൽ നടന്നു
💬 Comments
View all comments