Chapter Title : ചെമ്പൂവ് 1 [lastrace]
:-ഇങ്ങു വന്നേ ..
അവൾ അടുത്തേക്ക് വന്നു , പത്രം കഴുകുകയായിരുന്നു തോന്നുന്നു ..
:-തിങ്കളാഴ്ച വീട്ടിൽ പോയി ഡ്രസ്സ് എടുത്ത് വരുന്ന വഴി ടാലി ക്കു ചേരണം , അപ്പൊ പോകുമ്പോൾ അതിനു എന്തേലും ഡോക്യൂമെന്റസ് വേണേൽ അതും കൂടെ എടുത്തോണ്ട് ..
:-ചേട്ടാ ... അത് ..
:-അതൊന്നും ഇല്ല ..നീ അവനേം കൂട്ടി ഒരു ദിവസം ഷോപ്പിൽ വാ , അവനോട് ഞാൻ പറഞ്ഞിട്ടുണ്ട് ,
:-ശെരി ചേട്ടാ ..
:-മ് ..
അവൾ അടുക്കളയിലേക്കു നടന്നു , പിറകെ ഞാനും ..വെള്ളം നിറച്ച കുപ്പി എടുത്ത് ഞാൻ റൂമിലേക്ക് കയറി .. വാതിൽ അടച്ച് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു ..
രാവിലെ നടന്ന കാര്യങ്ങൾ എല്ലാം കണ്മുന്നിൽ തെളിഞ്ഞു വന്നു .. ഇതെല്ലം കുറച്ചു സമയത്തിനെ കാണു , മോഹിക്കണ്ട എന്ന് മനസ്സിനോട് പറഞ്ഞു ..
ശേഷം ഉറങ്ങാൻ കണ്ണടച്ചു .. നാളെ രാവിലെ അത്യാവശ്യം പണി ഉണ്ട് .. പിന്നെ ഔട്ലെറ്റിൽ സ്റ്റോക്കും വരും . എല്ലാം കൂടെ സെറ്റ് ആണ് ..
തലയണക്കു താഴെ കിടന്നു ഫോൺ അടിക്കുന്നു ..
ഒന്ന് മയങ്ങാൻ തുടങ്ങിയതായിരുന്നു .. ഫോണെടുത്തു നോക്കി ...
ഷംന , വീഡിയോ കാൾ ..ഞാൻ കാൾ എടുത്തു ..
:-ഡാ , നീ ഉറങ്ങിയിരുന്നോ ?
:-ഇല്ലാടി , കിടന്നു ..
:-നാളെ ?
:-പോവാൻ ഉണ്ട് ..
:-ഓഹ് .. ടാ നീ ഓക്കേ അല്ലെ ?
:-പിന്നെ , ഞാൻ ഓക്കേ
💬 Comments
View all comments