Chapter Title : ചെമ്പൂവ് 1 [lastrace]
വിളിച്ചു കൂക്കി ഉറക്കെ ശബ്ദം ഉണ്ടാക്കാതിരുന്നത് .
എന്തായാലും അവർ താഴേക്ക് വരുന്നതിനു മുന്നേ അവിടെന്നു പോന്നത് നന്നായി . ഇല്ലേൽ ആകെ നാണം കെട്ടേനെ . അല്ല നാണം കെടാൻ ആണെങ്കിൽ ഇനിയും സമയമുണ്ടല്ലോ ..
അവർ ഈ വിവരം എന്തായാലും രാജേട്ടനെ വിളിച്ചു പറയുമെന്നുറപ്പാണ് . ഞാൻ മനസ്സിൽ പറഞ്ഞു .. കൂടെ ആ നശിച്ച സമയത്തെ ഓർത്തുകൊണ്ടു തന്നെ തന്നെ ഒന്ന് ചീത്തവിളിക്കുകയും ചെയ്തു .
ശരീരത്തിൽ ആകെ ഒരു വിറയൽ ഉള്ളത് ഞാൻ അപ്പോളാണ് ശ്രെധിച്ചത് . മൂഡ് മൊത്തം പോയി .
ഇനി എന്ത് ചെയ്യും, വീട്ടിൽ പോയാലോ ..
അത് ശെരിയാവില്ല. ഇക്കയോട് ഇന്ന് എന്തായാലും വരും എന്ന് പറഞ്ഞതാണ് , തേങ്ങാ പെറുക്കി കൂട്ടാൻ അവർ ആളെയും ഏൽപ്പിച്ചുകാണും.
കുറച്ചു നേരം കൂടെ അവിടെ നിന്ന് ഞാൻ ചിന്തിച്ചു , പിന്നെ സമയം നോക്കി, എട്ടു മണി കഴിഞ്ഞിരിക്കുന്നു . പിന്നെ ഒന്നും ചിന്തിച്ചില്ല, ബൈക്ക് നേരെ ഇക്കയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .
:-ഇയ്യെന്താടാ നേരം വൈകിയോ ?
ഇക്കയുടെ തൊണ്ടയിൽ ഞണ്ടിറുക്കിയശബ്ദം കേട്ടാണ് എന്റെ പോയ കിളി തിരിച്ചു വന്നത്
:-ആഹ് ?
:-എന്താടാ ചെക്കാ , നിന്നെ രാവിലെതന്നെ പൊട്ടൻ തിരിപ്പിച്ചോ ? ഇക്ക വീണ്ടും ചോദിച്ചു .
:-ഇല്ലിക്കാ.. ഞാൻ ഇങ്ങിനെ ഓരോന്നു ആലോചിച്ചു വന്നതാണ്. എങ്ങോട്ടെത്തിയത് അറിഞ്ഞില്ല .
:-ആ, നല്ലോണം ആലോജിക്കാൻ പറ്റിയ പരിപാടി ആണ് , നീ തെങ്ങിന്റെ മുകളിൽ കയറിയിട്ട് ഓരോന്നു ആലോചിക്കാൻ നിലക്കല്ലേ .
💬 Comments
View all comments