Chapter Title : ചെമ്പൂവ് 1 [lastrace]
എന്നെ കൊണ്ട് വയ്യ അന്നേംകൊണ്ടു ഓടാൻ .
:-ഇല്ലിക്ക , ഹ ഹ , ഞാൻ ചുണ്ടത്ത് ഒരു ചിരി വരുത്തി പതിയെ ഇക്കാക്ക് ചിരിച്ചു കൊടുത്തുകൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി .
സമയം എട്ടര ആവുന്നു , അര മണിക്കൂർ വൈകി .
പിന്നെ ഒന്നും നോക്കാൻ നിന്നില്ല , ഇരുപത്തി ആറു തെങ്ങിൽ പറന്നു വെട്ടി . ഒന്നേകാൽ മണിക്കൂർ കൊണ്ട് തന്നെപരിപാടി തീർത്തു .
ഇക്കയുടെ രണ്ടു അനിയന്മാരുടെ വീടുകളും കൂടി ഉണ്ട് . രണ്ടും ഇക്കയുടെ വീടിന്റെ തൊട്ടടുത്തു തന്നെ,
:-ടാ ..
:-ആ ഇക്ക .
:-നീ വേഗം പോയി അത് തീർത്തു വാ , അപ്പോളേക്കും ഞാൻ ഭക്ഷണം എടുത്ത് വക്കാം .
:-ആ ഇക്കാ .ഞാൻ ചെല്ലട്ടെ ..
മെഷിനും തോളിൽ വെച്ചു ഞാൻ ഇക്കയുടെ വീടിന്റെ വലതു ഭാഗത്തെ മതിലിൽ നിന്നും അടുത്ത പറമ്പിലേക്കുള്ള ഗെയ്റ്റ് തുറന്നു . അര മണിക്കൂര് കൊണ്ട് രണ്ടു പറമ്പിലേയും തെങ്ങിൽ കയറി ഇറങ്ങി .
ശേഷം ഇക്കയുടെ വീടിന്റെ പുറകിൽ ഉള്ള കുളത്തിൽ ഇറങ്ങി കയ്യും കാലും എല്ലാം നന്നായി കഴുകി വൃത്തിയാക്കി .
പടവ് കയറുമ്പോൾ ഒരു നിമിഷം കഴിഞ്ഞു പോയ സംഭവങ്ങൾ വീണ്ടും മനസിലേക്ക് ഓടി എത്തി .
ശ്ശൊ ... വല്ലാത്തൊരു ചെയ്ത്തായി പോയി . എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ ... രാജേട്ടനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞാലോ ..
അല്ലേൽ വേണ്ട , പുള്ളി എന്ത് കരുതും ..
💬 Comments
View all comments