0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 26.7K

മൂന്നു പൊരിച്ച പത്തിരിയും വാങ്ങി ..

:- ഇതാർക്കാ ?

:- അവൾ കോഫി നോക്കി ചോദിച്ചു ..

:- എനിക്കാ ..

:- ഇപ്പോളോ , ഈ നേരത്തോ ?

:- അത് ശെരി , ഇപ്പോൾ ഈ നേരത്ത നിനക്കു പെപ്സി കുടിക്കാമെങ്കിൽ എനിക്ക് കോഫിയും കുടിക്കാം

:- നീ കുടിച്ചോടാ ..

ഞാൻ ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തിരുന്നു .. പെപ്സിയുടെ ബോട്ടിൽ തുറന്ന് അവൾ എനിക്ക് ചിയേർസ് തന്നു ..

:- വൗ , നല്ല തണുത്ത പത്തിരി .. ഇപ്പോൾ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു ..

:- അതെ ,വാ വാ , നല്ല തമാശ .. ഞാൻ ഒന്നു ചിരിച്ചു കാണിച്ചു .. ഒന്ന് പോയെടീ ..

അവൾ രണ്ടു കടി കടിച്ചു പത്തിരി എനിക്ക് നീട്ടി ..

:- ടാ , തണുത്തതാണേലും കൊള്ളാം .. ടേസ്റ്റ് ഉണ്ട് ..

ഞാൻ വാങ്ങി നല്ലൊരു കടി കടിച്ചു .. ശെരിയാണ് കൊള്ളാം ..

കഴിയാനായപ്പോൾ ലാസ്‌റ് വന്ന ഒരു കഷ്ണം അവൾ തിരിച്ചു വാങ്ങി കഴിച്ചു ...

:- അതിലിനിയും ഉണ്ട് ഭൂതമേ ,

:- കഴിക്കാൻ ഇനിയും സമയമുണ്ടല്ലോ ?

ട്രെയിൻ ഒന്ന് ഇളകി ..

:- അപ്പൊ കോയിക്കോടിനോടു വിട .. എനിക്കൊത്തിരി ഇഷ്ട്ടമാ കോഴിക്കോട് .. ഇതുവരെ വരാൻ പറ്റിയിട്ടില്ല .. ഒരു രണ്ടു ദിവസത്തിന് വന്ന് ഇവിടത്തെ ഫുഡ് മൊത്തം ഒന്ന് ടേസ്റ്റ് ചെയ്ത് പോണം .

:- അതിനെന്താ ..

💬 Comments

View all comments