0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 29.3K

ആഗ്രഹമായിരുന്നു , ആ ആഗ്രഹം ആ വീട്ടിൽ ഞാൻ കുഴിച്ചു മൂടി .. പിന്നെ അങ്ങിനെ തോന്നിയിട്ടില്ല ..

:- നിനക്കപ്പോ ഫ്രണ്ട്സിനെ കൂട്ടി വന്നൂടെ ?

:- ഏത് ഫ്രണ്ട്‌സ് ? ആ ബന്ധങ്ങളൊക്കെ നഷ്ട്ടമായില്ലേടാ .. അയാൾ എല്ലാം തകർത്തു ..

:- ഒഴിവാക്ക് , മുംബൈ പോയി വരട്ടെ , നമുക്ക് ഒരു ദിവസം ഒരുമിച്ചു വരാം , നിന്റെ ചിലവിൽ ...ഞാൻ ഒരുകണ്ണടച്ചു കാണിച്ചു .

:- അയ്യടാ .. അങ്ങനെ ഇപ്പൊ നീ വരണ്ട ..ഞാൻ വേറെ ആളെ കിട്ടുമോ നോക്കട്ടെ .. ഇല്ലേൽ ഞാൻ ഒരു ഓഫീസിൽ ട്രിപ്പ് പ്ലാൻ ചെയ്യും ..

:- കോഴിക്കോട്ടേക്കോ ?

:- അതെ

:- കൊള്ളാം ..

അവൾ അടുത്ത പത്തിരി എടുത്തു കടിച്ചു .. ട്രെയിൻ വേഗതകൂടി .. ഞാൻ വിൻഡോയിലേക്കു ചാരി ഇരുന്നു ..പെപ്സിയും പത്തിരിയും ടേബിളിൽ വച്ചവൾ എന്റെ അരികിലായിരുന്നു ..

:- നീ വരുമോടാ ?

:- എങ്ങോട്ട് .

:- എന്റെ കൂടെ കോഴിക്കോട്ടേക്ക് ?

:- അപ്പൊ നിന്റെ ഓഫീസിലെ ട്രിപ്പ് ?

:- പോടാ ..

:- ഞാൻ വരാലോ ..

:- എനിക്കറിയാം നീ വരുമെന്ന് ..

അവൾ എന്റെ അടുത്തേക്ക് ചാരി ഇരുന്നു .. ശേഷം എന്റെ ഞെഞ്ചിൽ തല വച്ചു ചെരിഞ്ഞു കിടന്നു . ആ കിടത്തം ഒരു സുഖം പോരാതെ ആയെന്നു തോന്നുന്നു ,അവൾ തല മടിയിലേക്കു വച്ചു , പിന്നെ മുകളിലേക്ക് നോക്കി കിടന്നു

💬 Comments

View all comments