0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5262
ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കുന്ന ഒരാൾ ദേവൂന്റെ ചേച്ചി വിമല ആന്റി ആണ്, അവരാണ് ഞങ്ങടെ സ്ഥിരമായി വരാറുള്ള ഏക ഗസ്റ്റ്. കുട്ടൻ മാമയും ആയി സംസാരിച്ച് കഴിഞ്ഞ് ഞാൻ വരുമ്പോൾ അമ്മു സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ട്, ഏതോ ഹിന്ദി സീരിയൽ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് ഇരുന്ന് കാണാ കക്ഷി. “മോളുന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ” ഞാൻ അവളുടെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു “ഒന്ന് പോ ചേട്ടായി........... പറയുന്ന ആള് ബുക്ക്‌ തുറന്ന് നോക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല” “അതിന് ഞാൻ പഠിക്കുന്നത് നിന്നെ പോലെ സി.ബി.സ്.ഇ സ്കൂളിൽ അല്ല, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണ്.........” “അതെന്താ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കൊമ്പ് ഉണ്ടോ” “ആ..... ഉണ്ടെന്ന് കൂട്ടിക്കോ.......... പരീക്ഷ നടന്നാൽ അലെ പഠിക്കേണ്ട ആവശ്യം ഉള്ളു” “ഹിഹി......... ഹാ...........” “അമ്മൂട്ടീ ചാനൽ മാറ്റെഡി.....” “അയ്യടാ..... ഞാൻ ഇത് കാണാ” “എങ്കിൽ ശരി ഞാൻ ദേവൂനെ വിളിക്കാ” “ആയോ വേണ്ട...... ചേട്ടായി ഇഷ്ടള്ളത് വെച്ചോ....... നാ റിമോട്ട്” അതും പറഞ്ഞ് റിമോട്ട് അവൾ എന്റെ നേരെ എറിഞ്ഞു. ഈ സീരിയൽ കാണുന്നത് ദേവു കണ്ടാൽ പെണ്ണിന് നല്ലോണം കിട്ടും, അതാ വേഗം ഒതുങ്ങിയത്. ഞാൻ മേലെ ചാനൽ മാറ്റി, ഏഷ്യാനെറ്റ്‌ മൂവീസിൽ ലാലേട്ടന്റെ മിന്നാരം ആയിരുന്നു, ഞങ്ങൾ രണ്ടാളും അതും കണ്ടിരുന്നു. “ചേട്ടായി......... .നാളെ എനിക്ക് ബിരിയാണി വാങ്ങി തരോ” സിനിമ കാണുന്നതിന് ഇടയില് അമ്മുവിന്റെ ചോദ്യം “അതെന്താ പെട്ടന്നൊരു ബിരിയാണി പൂധി” “ആ.........അങ്ങനെ തോന്നി...... വാങ്ങി തരുമോ” “യപ്പ്....... ഡൺ....... സെറ്റ് ആകാ” അതൊരു പതിവാണ്... മാസത്തിൽ ഒരിക്കലെങ്കിലും റഹ്മത്ത് ഹോട്ടലിൽ നിന്നും ബീഫ് ബിരിയാണി. ഞങ്ങൾ കോഴിക്കോട്ക്കാരുടെ ഒരു വികാരം. അങ്ങനെ ടിവി കണ്ട് ഇരിക്കുമ്പോൾ ദേവൂന്റെ വിളി വന്നു, ഭക്ഷണം കഴിക്കാൻ, ഇന്നെന്താണാവോ അമ്മു ഇത് വരെ ഭക്ഷണം ചോദിച്ച് വെറുപ്പിച്ചിട്ടില്ല. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും കുറച്ച് നേരം ടിവി കണ്ടിരുന്നു, ഇപ്പോൾ ദേവുവും കൂടി ഞങ്ങടെ കൂടെ. അവസാനം ഉറക്കം
വന്നപ്പോൾ ഞങ്ങൾ പോയി

💬 Comments

View all comments