Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
കിടന്ന് ഉറങ്ങി, ചില ദിവസങ്ങളിൽ ദേവുനോട് പിണങ്ങുമ്പോൾ അമ്മു എന്റെ കൂടെ വന്ന് കിടക്കാറുണ്ട്, അല്ലെങ്കിൽ പെണ്ണിന് അമ്മയുടെ കൂടെ കിടന്നാലേ ഉറക്കം വരു. അങ്ങനെ അതൊരു സാധാരണ ദിവസമായി അവസാനിച്ചു.
അടുത്ത ദിവസം രാവിലെ ദേവു വന്ന് വാതിലിൽ മുട്ടി വിളിക്കുന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്. നേരെ ബാത്‌റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം ചെയ്ത് പുറത്ത് വരുമ്പോൾ അമ്മു യൂണിഫോം എല്ലാം ഇട്ട് സുന്ദരി ആയി നിൽക്കുന്നുണ്ട്.
അവളുടെ സ്കൂളിൽ രാവിലെ 7:45 ക്ലാസ്സ് തുടങ്ങും, ഉച്ചക്ക് 2 മണി വരയെ ക്ലാസ്സ് ഉള്ളു.
“ഗുഡ് മോർണിംഗ് മാഡം.....ഇന്ന് സുന്ദരി ആണല്ലോ”
“ഓഹ്...... ഗുഡ് മോർണിംഗ്..”
എന്നെ നോക്കി മുഖത്ത് പുച്ഛം വാരി വിതറി കൊണ്ടവൾ പറഞ്ഞു.
“ഹാ.... നീ ഇതുവരെ പോയിലെ...... കഥ പറഞ്ഞ് നിക്കാതെ പോവാൻ നോക്ക് പെണ്ണേ.............ബസ് വരാനായി”
അങ്ങോട്ട് കേറി വന്ന ദേവൂന്റെ ശബ്ദം.
“ഞാൻ പോയിട്ട് വരാ ചേട്ടായി..... ബൈ....... അമ്മാ ബൈ.......”
ചാടി തുള്ളി പുറത്തേക്ക് പോവുമ്പോൾ അമ്മു വിളിച്ച് പറഞ്ഞു. ഞാനും ദേവും അവൾ പോകുന്നതും നോക്കി നിന്നു.
“ചേട്ടായി ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറക്കണ്ട ട്ടൊ”
കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം തിരിഞ്ഞ് നോക്കി കൊണ്ട് അമ്മു പറഞ്ഞു.
“എന്ത് കാര്യം??”
ഞാൻ കാര്യം മനസിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി
“ഉഫ്..... മറന്നോ........ ബി.ബി”
“ഹാ ഒക്കെ ഡൺ”
ഞാൻ അവളെ നോക്കി തംബ്സ്അപ്പ് കാണിച്ച് കൊണ്ട് പറഞ്ഞു
“താങ്ക്യൂ ചേട്ടായി....... ഉമ്മ......”
എന്നും പറഞ്ഞ് എന്നെ നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് പെണ്ണ് ഓടി പോയി.
“എന്താടാ കാര്യം??”
വാതിൽ പൂട്ടി തിരിഞ്ഞപ്പോൾ ദേവൂന്റെ വക ചോദ്യം
“എന്ത് കാര്യം ദേവു”
“എന്താ ബി.ബി??”
“ഓ... അതോ.... അത് ഞങ്ങൾ ചേട്ടനും അനിയത്തിയും തമ്മിൽ ഉള്ള രഹസ്യ”
“ഓ.... വല്യ ചേട്ടനും അനിയത്തിയും........ എന്താ വച്ച ചെയ്.......നിനക്ക് ചായ എടുത്ത് വെച്ചിട്ടുണ്ട്, ഞാൻ പോയി കുളിക്കട്ടെ”
ഇത്രയും ഒറ്റയടിക്ക് പറഞ്ഞിട്ട് ദേവു നേരെ കുളിക്കാൻ പോയി.
ഞാൻ ചായ
💬 Comments
View all comments