Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
കുടിച്ചിട്ട് പോയി കുളിച്ച് വരുമ്പോൾ ദേവു കുളി കഴിഞ്ഞ് ഡ്രസ്സ് എല്ലാം മാറി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നുണ്ട്.
“ഡാ.....വാ......പുട്ട് കഴിക്കാം...ഇരിക്ക്”
എന്നെ കണ്ടതും ദേവു പറഞ്ഞു
ഞങ്ങൾ രണ്ടുപേരും കൂടി ഇരുന്ന് പുട്ടും കടലക്കറിയും തട്ടാൻ തുടങ്ങി
“എന്താ ദേവു മുഖത്തിന് ഒരു തെളിച്ചം ഇല്ലല്ലോ”
ഭക്ഷണം കഴിക്കുന്നതിനിടെ എന്തോ ആലോചിച്ചു ഇരുന്ന ദേവൂനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“മച്....ഒന്നുല്ലെടാ”
എന്നെ നോക്കാതെ ദേവു മറുപടി തന്നു
“ആ ചെങ്ങായിന്ടെ കാര്യം ആലോചിച്ച് ആണോ ഈ ടെൻഷൻ”
“മ്മ......ഇപ്പോ എന്തോ മടുപ്പാണ് അങ്ങോട്ട് പോവാൻ തന്നെ”
“നാ ജോലി വേണ്ട വച്ചാലോ.....”
“ഒന്ന് പോ ചെക്കാ......ജോലി വിടാനോ....അതൊന്നും വേണ്ട”
“മൂന്ന് മാസം കഴിഞ്ഞാൽ എന്റെ കോഴ്സ് കഴിയും, എന്നിട്ട് ഞാൻ എന്തേലും ജോലി നോക്കാം....അല്ലെങ്കിലും ഈ ജോലിയുടെ ആവശ്യം ഉണ്ടോ.......”
“ഹാഹാ......ഒന്ന് പോ ചെറുക്കാ......നീ ഇപ്പോ അത്ര അങ്ങോട്ട് ചിന്തിച്ച് കൂട്ടണ്ട.
അയാളുടെ ശല്യം ഒക്കെ ഞാൻ കൈകാര്യം ചെയ്യാ”
“ഹം......വൈകുന്നേരം ഇവിടെ വന്ന് കിടന്ന് കരയല്ലേ ദേവുന്ടെ കൈകാര്യം....ഹിഹി”
കളിയാക്കി ചിരിച്ചതിനുള്ള നുള്ള് സ്പോട്ടിൽ കിട്ടി.
“ഞാൻ എത്ര ആയി ദേവു ഒരു ബൈക്ക് വാങ്ങുന്ന കാര്യം പറയുന്നേ.....ബൈക്ക് ഉണ്ടെങ്കിൽ എനിക്ക് ദേവുനെ കൂടും കൊണ്ടാകുo ചെയ്യാല്ലോ”
“ബൈക്ക് ഒന്നും വേണ്ട.....അത് ശരിയാവൂല്ല”
“ഈ സ്കൂളിന്റെ അകത്തുന്നു അയാളുടെ ശല്യം ഇല്ലലോ, ബസിൽ ഉള്ള യാത്ര നിർത്തി എന്റെ കൂടെ ബൈക്കിൽ ആയാൽ അയാളുടെ ശല്യം നിന്നോളും”
“ബൈക്ക് വേണ്ടെടാ.......തീരെ സേഫ് അല്ല....എനിക്ക് പേടിയാ”
“ഉഫ്....ഈ ദേവുന്ടെ ഒരു കാര്യം......പിന്നെ എന്തിനാ ഞാൻ ലൈസൻസ് ഒക്കെ എടുത്തത്”
“ഹാ......നാ നീ എന്താ വച്ച ചെയ്തോ....ഞാൻ പറയുന്നത് ഒന്നും ഒരു വില ഇല്ലാലോ”
“എന്റെ പൊന്നു ദേവു...... ദേവു പറയുന്നത് അല്ലാതെ വേറെ ആര് പറയുന്നതാ ഞാൻ കേക്കാ”
“ഹ്മ്മ്.....നാ മോൻ നല്ല കുട്ടി ആയിട്ട് കോളേജിലേക്ക് പോവാൻ നോക്ക്”
“ഹാ....അപ്പൊ ഞാൻ ഡെയിലി റോഷന്റെ ബൈക്കിൽ അല്ലെ പോവൽ, സംഭവിക്കാനുള്ളതാണേൽ അത് എങ്ങനെ ആയാലും സംഭവിക്കും”
എന്ന് പറഞ്ഞ് ഞാൻ കഴിച്ച പാത്രം എടുത്ത് നേരെ അടുക്കളയിലേക്ക്
💬 Comments
View all comments