0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5265
നടന്നു. പാത്രം കഴുകി ഞാൻ തിരിച്ച് വരുമ്പോഴും ദേവു അതെ ഇരുപ്പാണ്, കണ്ണൊക്കെ നനഞ്ഞിട്ടുണ്ട് “എന്തിനാ ദേവു കരയുന്നത് ഞാൻ അപ്പൊ വായിൽ വന്നത് പറഞ്ഞു പോയതാ....മതി വാ എഴുന്നേക്ക്” എന്ന് പറഞ്ഞ് ഞാൻ ദേവുനെ പിടിച്ച് എഴുന്നേല്പിച്ചതും പുള്ളിക്കാരി എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
“സോറി ദേവു.......കരയല്ലേ” എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവുന്ടെ പുറത്ത് തഴുകി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു “ഇനി അങ്ങനെ ഒക്കെ പറയോ” കുറച്ച് നേരം കഴിഞ്ഞ് കരച്ചിൽ നിർത്തി എന്നെ നോക്കികൊണ്ട്‌ ദേവു ചോദിച്ചു അതിന് മറുപടി പറയാൻ നേരം എന്റെ പോക്കറ്റിൽ കിടന്നു ഫോൺ അടിയാൻ തുടങ്ങി. റോഷൻ ആയിരുന്നു, താഴെ എത്തിയിട്ടുള്ള വിളി ആണ്, അവനോട് ഇപ്പൊ വരാ 5മിനിറ്റ് എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. “എന്റെ ദേവൂട്ടി ഇങ്ങനെ ഒരു പാവായി പോയല്ലോ, സോറി.....ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല....പോരെ...... പിന്നെ ബൈക്ക്, ആ ആഗ്രഹം ഞാൻ അങ്ങ് വേണ്ടെന്ന് വച്ചു, ഇപ്പൊ സന്തോഷം ആയോ സുന്ദരിക്ക്‌” ദേവൂന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കാ കക്ഷി. “ഒന്ന് ചിരിക്ക് ദേവു, ആ ചിരി കണ്ടിട്ട് വേണം എനിക്ക് പോവാൻ, റോഷൻ കാത്ത് നിക്കാ” അതിന് മറുപടി ആയി ഒരു മങ്ങിയ ചിരി ലഭിച്ചു. “നാ ഞാൻ പോയി വരാ ട്ടൊ....സുന്ദരി” “ഡാ...നിനക്ക് ബൈക്ക് തന്നെ വേണം നിർബന്ധം ആണോ, കാർ പോരെ” ദേവുന്ടെ പെട്ടന്നുള്ള ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു “എന്താ ദേവു....” ഞാൻ ആ പറഞ്ഞത് കേൾക്കാത്ത പോലെ ചോദിച്ചു “നമുക്ക് ഒരു കാർ വാങ്ങിയാലോ” “ഹിഹിഹി......അതെന്താ കാറിന് റിസ്ക് ഇലെ” “ആ അറിയില്ല......പക്ഷെ നീ ബൈക്ക് ആയിട്ട് പോവുന്നത് എനിക്ക് എന്തോ പേടി ആണ്” “അതൊക്കെ നമുക്ക് രാത്രി സംസാരിക്കാം, ഞാൻ പോവാ...അവൻ അവിടെ വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് കുറച്ച് നേരം ആയി” “ശരി സൂക്ഷിച്ച് പോ.....” “ശരി ബൈ ദേവു....” ഫ്ലാറ്റിൽ നിന്നും ഇറങ്ങി റോഷന്റെ കൂടെ കോളേജിലേക്ക് വിട്ടു.

💬 Comments

View all comments