0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5266
പിന്നെ വൈകുന്നേരം വരെ അങ്ങനെ കഴിച്ച് കൂട്ടി. ശരിക്കും റോഷൻ കൂടി ഇല്ലായിരുന്നെങ്കിൽ ഈ കോളേജ്‌ പഠിത്തം ഞാൻ നിർത്തി പോവുമായിരുന്നു. വൈകുന്നേരം കുറച്ച് ലേറ്റ് ആയിട്ടാണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. ഞാൻ എത്തുന്നതിന് മുൻപ് ദേവു എത്തിയിട്ടുണ്ട്. ഞാൻ ചെല്ലുമ്പോൾ അമ്മയും മോളും സോഫയിൽ ഇരുന്ന് എന്തോ വല്യ ചർച്ചയിലാണ്. എന്നെ കണ്ടതും അമ്മു ഓടി എന്റെ അടുത്തേക്ക് വന്നു, എന്നെ കണ്ട സന്തോഷം ഒന്നുമല്ല, എന്റെ കൈയിലുള്ള ബിരിയാണി കവർ കണ്ട സന്തോഷത്തിൽ ആണ് എന്റെ സഹോദരി ഓടി വന്നത്. “ചേട്ടായി സൂപ്പറാ....എനിക്ക് തോന്നി ഇത് വാങ്ങാൻ പോയത് കൊണ്ട ചേട്ടായി ലേറ്റ് ആവുന്നത് എന്ന്”
എന്റെ കൈയിൽ നിന്നും കവർ വാങ്ങിക്കൊണ്ട് അമ്മു പറഞ്ഞു. എന്നിട്ട് അതും കൊണ്ട് പെണ്ണ് നേരെ അകത്തേക്ക് ഓടി.“ഡാ.....പോയി കുപ്പായം മാറ്റി ഫ്രഷ് ആയി വാ.....ഞാൻ ചായ എടുക്കാ” അകത്തേക്ക് കയറിയതും, സോഫയിൽ ഇരുന്ന് ഫോൺ നോക്കി കൊണ്ടിരുന്നു ദേവു പറഞ്ഞു.“ഒക്കെ ദേവു ഞാൻ ഇപ്പൊ വരാ”“എന്താ ആ പെണ്ണിന്റെ കൈയിൽ ഒരു കവർ” “ഓ...അത് ബിരിയാണി ആണ്, റഹ്മത്ത് സ്പെഷ്യൽ” “ഓ....അപ്പൊ അതാണ് ലെ രാവിലെ ചേട്ടനും അനിയത്തിയും വല്യ സ്വകാര്യം പറഞ്ഞത്” “ഹാ.....ചെല്ല്......ദേവുനും ഉണ്ട്” “നീ പോയി മാറ്റി വാ....ഞാൻ ചായ എടുക്കാ....എന്നിട്ട് ഒരുമിച്ച് കഴിക്കാം” “ആ ശരി” പിന്നെ ഞാൻ പോയി ഡ്രസ്സ്‌ മാറി, കാലും മുഖവും കഴുകി വന്ന് ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ബിരിയാണി കഴിച്ച്, അത് കഴിഞ്ഞ് കുറച്ച് നേരം ഞാൻ പോയി കിടന്ന് ഉറങ്ങി പോയി, എന്താ അറിയില്ല ഇന്ന് ഭയങ്കര ക്ഷീണം. ഉറങ്ങി എഴുന്നേറ്റ് മുറിക്ക് പുറത്ത് വന്നപ്പോൾ ദേവു അവിടെ ഇരുന്ന് ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുന്നുണ്ട്. അമ്മൂനെ ആ ഭാഗത്തൊന്നും കാണുന്നില്ല, പഠിക്കാൻ പോയി കാണും പാവം. ഞാൻ ടിവി ഓൺ ആക്കി അതിന് മുനിൽ ഇരുന്നു. ഒരു രണ്ട് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദേവു ഫോൺ വച്ച് ഓടി വന്ന് എന്റെ എടുത്ത് ഇരുന്നു. “ഡാ ആ ഭാസ്കരൻ ഇലെ അയാൾക്ക് ആരോ

💬 Comments

View all comments