0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5261
മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് ഇരുന്ന് കാണാ കക്ഷി. “മോളുന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ” ഞാൻ അവളുടെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു “ഒന്ന് പോ ചേട്ടായി........... പറയുന്ന ആള് ബുക്ക്‌ തുറന്ന് നോക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല” “അതിന് ഞാൻ പഠിക്കുന്നത് നിന്നെ പോലെ സി.ബി.സ്.ഇ സ്കൂളിൽ അല്ല, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണ്.........” “അതെന്താ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കൊമ്പ് ഉണ്ടോ” “ആ..... ഉണ്ടെന്ന് കൂട്ടിക്കോ.......... പരീക്ഷ നടന്നാൽ അലെ പഠിക്കേണ്ട ആവശ്യം ഉള്ളു” “ഹിഹി......... ഹാ...........” “അമ്മൂട്ടീ ചാനൽ മാറ്റെഡി.....” “അയ്യടാ..... ഞാൻ ഇത് കാണാ” “എങ്കിൽ ശരി ഞാൻ ദേവൂനെ വിളിക്കാ” “ആയോ വേണ്ട...... ചേട്ടായി ഇഷ്ടള്ളത് വെച്ചോ....... നാ റിമോട്ട്” അതും പറഞ്ഞ് റിമോട്ട് അവൾ എന്റെ നേരെ എറിഞ്ഞു. ഈ സീരിയൽ കാണുന്നത് ദേവു കണ്ടാൽ പെണ്ണിന് നല്ലോണം കിട്ടും, അതാ വേഗം ഒതുങ്ങിയത്. ഞാൻ മേലെ ചാനൽ മാറ്റി, ഏഷ്യാനെറ്റ്‌ മൂവീസിൽ ലാലേട്ടന്റെ മിന്നാരം ആയിരുന്നു, ഞങ്ങൾ രണ്ടാളും അതും കണ്ടിരുന്നു. “ചേട്ടായി......... .നാളെ എനിക്ക് ബിരിയാണി വാങ്ങി തരോ” സിനിമ കാണുന്നതിന് ഇടയില് അമ്മുവിന്റെ ചോദ്യം “അതെന്താ പെട്ടന്നൊരു ബിരിയാണി പൂധി” “ആ.........അങ്ങനെ തോന്നി...... വാങ്ങി തരുമോ” “യപ്പ്....... ഡൺ....... സെറ്റ് ആകാ” അതൊരു പതിവാണ്... മാസത്തിൽ ഒരിക്കലെങ്കിലും റഹ്മത്ത് ഹോട്ടലിൽ നിന്നും ബീഫ് ബിരിയാണി. ഞങ്ങൾ കോഴിക്കോട്ക്കാരുടെ ഒരു വികാരം. അങ്ങനെ ടിവി കണ്ട് ഇരിക്കുമ്പോൾ ദേവൂന്റെ വിളി വന്നു, ഭക്ഷണം കഴിക്കാൻ, ഇന്നെന്താണാവോ അമ്മു ഇത് വരെ ഭക്ഷണം ചോദിച്ച് വെറുപ്പിച്ചിട്ടില്ല. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും കുറച്ച് നേരം ടിവി കണ്ടിരുന്നു, ഇപ്പോൾ ദേവുവും കൂടി ഞങ്ങടെ കൂടെ. അവസാനം ഉറക്കം
വന്നപ്പോൾ ഞങ്ങൾ പോയി കിടന്ന് ഉറങ്ങി, ചില ദിവസങ്ങളിൽ ദേവുനോട് പിണങ്ങുമ്പോൾ അമ്മു എന്റെ കൂടെ വന്ന് കിടക്കാറുണ്ട്, അല്ലെങ്കിൽ പെണ്ണിന് അമ്മയുടെ കൂടെ കിടന്നാലേ ഉറക്കം വരു. അങ്ങനെ അതൊരു സാധാരണ ദിവസമായി അവസാനിച്ചു. അടുത്ത ദിവസം രാവിലെ ദേവു വന്ന് വാതിലിൽ മുട്ടി വിളിക്കുന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്. നേരെ ബാത്‌റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം ചെയ്ത് പുറത്ത് വരുമ്പോൾ അമ്മു യൂണിഫോം എല്ലാം ഇട്ട് സുന്ദരി ആയി നിൽക്കുന്നുണ്ട്. അവളുടെ സ്കൂളിൽ രാവിലെ 7:45 ക്ലാസ്സ്‌ തുടങ്ങും, ഉച്ചക്ക് 2 മണി

💬 Comments

View all comments