0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5259
ഇല്ല മോനെ....സ്കൂളിൽ എല്ലാരുടെയും മുന്നിൽ അയാൾ ഒരു മാന്യൻ ആണ്....ഇനി അഥവാ അയാൾക്കെതിരെ നടപടി എടുത്താലും അയാൾക്ക് പുറത്ത് നല്ല കൂട്ടുകെട്ട് ഉണ്ടെന്ന് രാജശ്രീ മിസ്സ്‌ പറഞ്ഞത്, പുള്ളിക്കാരിടെ വീടിന്റെ എടുത്താണ് അയാളുടെ വീട്. കംപ്ലയിന്റ് ചെയ്താൽ പിന്നെ അയാൾ നമ്മളെ വെറുതെ വിടില്ല, ഇനി ഒരു ദുരന്തം കൂടി താങ്ങാൻ ഉള്ള ശേഷി എനിക്കില്ല അഭി” എന്ന് പറഞ്ഞ് ദേവു വീണ്ടും വിതുമ്പി തുടങ്ങി. “ഇനി എന്താ ഇപ്പോൾ ചെയാ” “ഒന്നും വേണ്ട.....നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ എല്ലാ വിഷമവും മാറി....ഇനി അയാളുടെ മുനിൽ പെടാതെ ഞാൻ നോക്കിക്കൊള്ളാം.” പിന്നെ കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ മറ്റ് ഏതോ ലോകത്ത് ആയിരുന്നു. കുറച്ച് നേരത്തെ ആഴത്തിലുള്ള ചിന്തകൾ അവസാനിപ്പിച്ച് കൊണ്ട് ദേവു നേരെ അടുക്കളയിലേക്ക് വിട്ടു, അത്താഴത്തിന്റെ കാര്യങ്ങൾ നോക്കാൻ. പഠിച്ച് കഴിഞ്ഞ് വരുമ്പോൾ ഭക്ഷണം റെഡി ആയില്ലെങ്കിൽ അമ്മൂട്ടീ സ്നിക്കർസിന്റെ പരസ്യത്തിലെ പോലെ വേറെ ആളായി മാറും, അതിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള ധൈര്യം ഒന്നും ദൈവം എനിക്കും ദേവുനും തന്നിട്ടില്ല. മതം ഇളകിയ കൊമ്പനാനയുടെ മുനിൽ പിടിച്ച് നിൽക്കാം, പക്ഷെ വിശന്നു ഭ്രാന്തായ അമ്മുവിന്റെ മുനിൽ......ആയോ...... നോ........ അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്, നോക്കിയപ്പോൾ കുട്ടൻ മാമനാണ്. എന്റെ അമ്മയുടെ ഇളയ സഹോദരനാണ് കുട്ടൻ മാമൻ.
ഞാൻ ഫോൺ എടുത്ത് ബാൽക്കണി പോയി നിന്ന് ഒരു പത്ത് മിനിറ്റ് പുള്ളിയോട് സംസാരിച്ചു, ബന്ധുക്കൾ എന്ന് പറഞ്ഞ് കാണാൻ വരാനുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കുട്ടൻ മാമൻ. പുള്ളി ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്, ഫാമിലി ആയി അവിടെ സ്ഥിരതാമസം ആണ്, ഡിഗ്രി അവിടെ ചെയ്യാൻ പുള്ളി എന്നോട് പറഞ്ഞിരുന്നു എങ്കിലും ദേവൂനെയും അമ്മൂട്ടിയെയും വിട്ട് ഒരിടത്തേക്കും ഇല്ല എന്ന് പറഞ്ഞ് ഞാൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. എന്റെ അച്ഛച്ചൻ അമ്മാച്ചൻ അമ്മമ്മ തുടങ്ങിയവരെ ഒന്നും ഞാൻ കണ്ടിട്ട് കൂടി ഇല്ല, അച്ഛമ്മ ആണെങ്കിൽ എനിക്ക് നാല് വയസുള്ളപ്പോൾ മരിച്ചും പോയി. പിന്നെ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കുന്ന ഒരാൾ ദേവൂന്റെ ചേച്ചി വിമല ആന്റി ആണ്, അവരാണ് ഞങ്ങടെ സ്ഥിരമായി വരാറുള്ള ഏക ഗസ്റ്റ്. കുട്ടൻ മാമയും ആയി സംസാരിച്ച് കഴിഞ്ഞ് ഞാൻ വരുമ്പോൾ അമ്മു സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ട്, ഏതോ ഹിന്ദി സീരിയൽ

💬 Comments

View all comments