0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5236
പോയി വരുമ്പോൾ ആയിരുന്നു എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ അപകടം. മരണം സൃഷ്ടിക്കുന്ന ഏകാന്തത മരണത്തേക്കാൾ വേദന സൃഷ്ടിക്കും എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം. അനുകുട്ടൻടെ മരണം അമ്മുവിനെയും തളർത്തിയിരുന്നു, ജീവിതത്തിൽ ഒരുപാട് വിഷമ സാഹചര്യങ്ങൾ നേരിട്ടിട്ടുള്ള ദേവു തളർന്ന മനസ്സ് പുറത്ത് കാണിക്കാതെ പിടിച്ച് നിന്നത് കൊണ്ടാണ് ഞങ്ങൾ മൂന്നുപേരും ഇന്നും ജീവനോടെ ഇരിക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ്. പിന്നീടങ്ങോട്ട് ഒരു ആറ് മാസം നരകം പോലെ ആയിരുന്നു ആ വലിയ വീട് എനിക്ക്. പൊതുവെ എല്ലാവരോടും അടുത്തിടപഴകിയിരുന്ന ഞാൻ ഒരു അന്തർമുഖനായി മാറിയിരുന്നു. ദിവസങ്ങൾ ഞാൻ ആ വലിയ വീട്ടിൽ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ആ വീട്ടിൽ ഇനി സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് അത് വിറ്റ് ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റ് വാങ്ങിയത്. അതിനിടയിൽ കുറച്ച് കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ ഒരുപാട് ക്ലാസുകൾ നഷ്ടപ്പെട്ടിട്ടും ഞാൻ പ്ലസ്ടു പാസ്സ് ആയി. കുടുംബപരമായി അത്യാവശ്യം പൈസ ഉണ്ടായത് കൊണ്ട് എനിക്ക് പഠിത്തം അവസാനിപ്പിക്കേണ്ട വന്നില്ല. ഇപ്പോൾ എന്റെ ജീവിതം എന്റെ ദേവുനും അമ്മൂട്ടിക്കും വേണ്ടി ആണ്. അവരെ പൊന്നുപോലെ നോക്കണം അത്ര മാത്രം. ഇനിയും ഫ്ലാഷ്ബാക്ക് പറഞ്ഞ് വെറുപ്പിക്കാതെ നമ്മക്ക് വർത്തമാന കാലത്തേക്ക് വരാം. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് റോഷൻ എന്നെ ഫ്ലാറ്റിന്റെ താഴെ ഇറക്കി തന്ന് പോയി. കോളേജിൽ അധികം ആരോടും സംസാരിക്കാതെ മാറി നടന്നിരുന്ന എനിക്ക് സുഹൃത്ത് എന്ന് പറയാൻ ആകെ ഉള്ള ഒരാൾ റോഷൻ ആയിരുന്നു. രണ്ടര വർഷം നീണ്ട കോളേജ് ലൈഫിലെ ഏക സമ്പാദ്യം. ക്ലാസ്സിലെ കട്ടകലിപ്പൻ, ജിമ്മൻ, കോടീശ്വരനായ രാഘവൻ മുതലാളിയുടെ മൂത്തമകൻ, കോളേജിലെ ഒരുപാട് പെണുങ്ങളുടെ മനസ്സിളക്കിയവൻ, അതാണ് റോഷൻ. രാവിലെ എന്നെ പിക്ക് ചെയ്യുന്നതും ക്ലാസ്സ്‌ കഴിഞ്ഞ് ഡ്രോപ്പ് ചെയ്യുന്നതും റോഷൻ ആണ്. പതിനെട്ട് വയസ്സ് തികഞ്ഞ സമയം ഒന്നിനും ഒരു താൽപര്യം ഇല്ലാതിരുന്നത് കൊണ്ട് ഈ എടുത്താണ് ഞാൻ ലൈസൻസ് എടുത്തത്. ഒരു ബൈക്ക് വാങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ ദേവു സമ്മതിക്കുന്നില്ല. എന്റെ അക്കൗണ്ടിൽ അത്യാവശ്യം പൈസ ഒക്കെ ഉണ്ടെങ്കിലും ദേവുന്ടെ സമ്മതം ഇല്ലാതെ ഇപ്പോൾ ഞാൻ ഒന്നും ചെയ്യാറില്ല. അങ്ങനെ പലതും ചിന്തിച്ച് ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.
രണ്ടാം നിലയിലാണ് ഞങ്ങൾ താമസിക്കുന്നത്, പോകുന്ന വഴിക്ക് ഒന്നാം നിലയിലെ ജോസഫ് അങ്കിളിന്റെ ഫ്ലാറ്റിൽ നിന്നും അമ്മൂട്ടിയെയും കൂട്ടണം. സ്കൂൾ വിട്ട് വന്ന് കഴിഞ്ഞാൽ

💬 Comments

View all comments