Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
ഞാൻ എത്തുന്ന വരെ അവിടെയാണ് അമ്മു നിൽക്കുക. ജോസഫ് അങ്കിളും ഭാര്യ ഷേർളി ആന്റിയും റിട്ടയേർഡ് അധ്യാപകരാണ്. അവരുടെ മക്കൾ രണ്ടുപേരും അമേരിക്കയിൽ ആണ് ജോലി ചെയുന്നത്.
“ഡിംഗ്ഡോങ് ഡിംഗ്ഡോങ്..............”
“ഹാ അഭി എത്തിയോ....ഇന്ന് നേരത്തെ ആണല്ലോ”
വാതിൽ തുറന്നതും എന്നെ കണ്ട ഷേർളി ആന്റി പറഞ്ഞു
“ഹാ ആന്റി ഇന്ന് ലാസ്റ്റ് ഹവർ ഫ്രീ ആയിരുന്നു”
“അകത്തേക്ക് വാ മോനെ ചായ എടുക്കാം”
“വേണ്ട ആന്റി നല്ല ക്ഷീണം ഉണ്ട്.....ഒന്ന് പോയി ഫ്രഷ് ആവട്ടെ....അമ്മു എവിടെ??”
“അവൾ അവിടെ ഇരുന്ന് ടീവി കാണുന്നുണ്ട്....അത് ഇപ്പോഴൊന്നും കഴിയും തോന്നുന്നില്ല.”
“എങ്കിൽ ആന്റി അവളോട് പറഞ്ഞാൽ മതി, ഞാൻ പോവാ....”
“ശരി മോനെ.....പിന്നെ ഞായറാഴ്ച മീറ്റിങ്......മറക്കണ്ടാ...”
“ഹാ ശരി ആന്റി.......”
അതും പറഞ്ഞ് ഞാൻ നേരെ മുകളിലേക്ക് നടന്നു. എന്റെ റൂമിൽ കയറി ഡ്രസ്സ് മാറി കൈയും കാലും കഴുകി വന്ന് നേരെ സോഫയിൽ കിടന്ന് ചെറുതായി മയങ്ങി പോയി.
അമ്മുവിന്റെ ചേട്ടായി എന്ന വിളി കേട്ടിട്ടാണ് ഞാൻ ആ മയക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ രാവിലെ ദേവു സുന്ദരിയാക്കി ഒരുക്കി വിട്ട പെണ്ണ് യൂണിഫോമിൽ എല്ലാം ചെളി ആക്കി, മുടി ഒക്കെ അലങ്കോലം ആക്കി ഒരു അണ്ണാച്ചി ലുക്കിൽ ആണ് വരുന്നത്.
“ഏട്ടന്റെ അമ്മൂട്ടിക്ക് ഇന്ന് ഏത് പറമ്പിൽ ആയിരുന്നു പണ്ണി.....ഹിഹിഹിഹി........”
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.
എന്റെ ചിരി കേട്ടതും പെണ്ണിന് ദേഷ്യം പിടിക്കാൻ തുടങ്ങി, അമ്മു ഓടി വന്ന് എന്റെ മുടി പിടിച്ച് വലിക്കാൻ തുടങ്ങി.
“ഹാാാ.....വിട്ട് അമ്മു.... ഏട്ടന് വേദന എടുക്കുന്നു”
“ഇനി അമ്മുനെ കളിയാകോ.....”
“ഇല്ലാ......ഏട്ടന്റെ ചക്കര മോളല്ലേ.....ഹാ.....വിട്....”
ഇവളുടെ ഈ മുടി പിടിച്ച് വലി സഹിക്കാൻ പറ്റില്ല... ആയോ..................
അവൾ എന്റെ മുടി വിട്ട് മേലെ റൂമിലേക്ക് പോവാൻ ഒരുങ്ങി
“അമ്മ വരാൻ നേരം പെണ്ണ് ഓടി വന്നത് കണ്ടില്ലേ, ദേവു നിന്നെ ഈ കൊല്ലത്തിൽ കണ്ടാൽ നല്ലോണം കിട്ടും മോൾക്ക്”
“ആയോ....അമ്മയോട് പറയരുതേ ചേട്ടായി.....എന്റെ പൊന്നു ചേട്ടായി അല്ലെ”
“മതി നിന്റെ ഒലിപ്പീര്.....ദേവു വരുന്നതിനുമുമ്പ് പോയി കുളിക്കാൻ നോക്ക്”
“ഒക്കെ.....ന്നാ അമ്മു പോയി കുളിച്ചിട്ട് വരാ ട്ടോ കുരങ്ങാ...”
എന്നും പറഞ്ഞ് എന്റെ വയറ്റിൽ അടിച്ച് പെണ്ണ് ഓടി റൂമിൽ കയറി വാതിൽ പൂട്ടി”
ഞാൻ മെല്ലെ ടീവി ഓൺ ചെയ്ത് ചാനൽ മാറ്റി കളിച്ച് കൊണ്ടിരുന്നു, ഈ സമയത്ത് ടീവിയിൽ
💬 Comments
View all comments