0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5243
നല്ല പ്രോഗ്രാമുകൾ ഉണ്ടാകില്ല, എങ്കിലും ഇങ്ങനെ ചാനൽ മാറ്റി കളിക്കാൻ ഒരു രസമാണ്. അങ്ങനെ ഒരു പത്ത് മിനിറ്റ് ടീവി നോക്കി ഇരുന്നപ്പോഴാണ് ദേവൂന്റെ എൻട്രി. അമ്മുന്റെ നീരാട്ട് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പതിവിന് വിപരീതമായി ഒന്നും മിണ്ടാതെ സിറ്റിംഗ് റൂം കടന്ന് ദേവു നേരെ അടുക്കളയിലേക്ക് പോവുകയാണ് ചെയ്തത്. ആ പോക്ക് കണ്ടാൽ അറിയാം എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഞാൻ ദേവൂന് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. “എന്താ ദേവു......എന്ത് പറ്റി...മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നേ” ഫിൽറ്ററിൽ നിന്നും വെള്ളം എടുത്ത് കുടിക്കുകയാണ് കക്ഷി. “ഒന്നുല്ലെടാ......ചെറിയ തലവേദന....ഒന്ന് കിടക്കണം” പക്ഷെ ആ മുഖത്ത് നിന്നും ആ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് വായിക്കാമായിരുന്നു. “ഹേയ് ഇത് വേറെ എന്തോ കാര്യം ഉണ്ട്....പറ ദേവൂസെ” എന്നെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി കൊണ്ടിരുന്നു ദേവൂന്റെ താടിക്ക് പിടിച്ച് മുഖം ഉയർത്തി കൊണ്ട് ഞാൻ ചോദിച്ചു “ഹാ....നിന്നോടല്ലെ ചെക്കാ തലവേദന ആണെന്ന് പറഞ്ഞത്.....ഹോ.....തലവേദന ആയാലും മനസ്സമാധാനം തരില്ല വെച്ച എന്താ ചെയാ” എന്നെ നോക്കി ഉറക്കെ ദേവു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായി പോയി. ആദ്യമായാണ് ദേവു എന്നോട് ഇങ്ങനെ പെരുമാറുന്നത്. അവരുടെ കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്, എന്തോ കാര്യമായി തന്നെ പട്ടിട്ടുണ്ട്.
“സോറി ചെറിയമ്മേ...... റൂമിൽ അമ്മു കുളിക്കാൻ കേറിയതാ...എന്റെ റൂമിൽ കിടന്നോ” എന്നെ ഒരു നിമിഷം നോക്കി നിന്നിട്ട് പുള്ളിക്കാരി നേരെ എന്റെ റൂമിലെക്ക് പോയി. ആദ്യമായാണ് ഞാൻ ദേവൂനെ ചെറിയമ്മേന് വിളിച്ചത്. പണ്ട് അമ്മ കുറെ ശ്രമിച്ചതാ എന്റെ ദേവു വിളി മാറ്റി ചെറിയമ്മേന് വിളിപ്പിക്കാൻ, എവിടെ നടക്കാൻ, പക്ഷെ ഇന്നിതാ ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും വീണിരിക്കുന്നു. ഞാൻ വീണ്ടും പോയി ടിവിയുടെ മുന്നിൽ പോയിരുന്നു, പക്ഷെ മനസ്സിൽ മുഴുവൻ ദേവു ആയിരുന്നു, എന്താണ് ദേവൂന് പറ്റിയത്. ഹാ ഈ ചൂടൊന്നു മാറിയിട്ട് മെല്ലെ ചോദിക്കാം. അപ്പോഴാണ് യുവറാണി പള്ളിനീരാട്ട് കഴിഞ്ഞ് ഇറങ്ങി വന്നത്. “ മനുഷ്യക്കോലം വച്ചലോ” എന്റെ ആ കമ്മന്റിന് മറുപടി തരാതെ മുടി ബാത്ടവൾ വച്ച് തുടച്ച് കൊണ്ട് എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് എന്റെ കുഞ്ഞനിയത്തി ചെയ്തത്. അമ്മു കൂടെ ഉള്ളപ്പോൾ ഞാൻ എല്ലാം മറന്ന് അവളുടെ അതെ പ്രായമുള്ള ഒരു കൊച്ച് കുട്ടിയായി മാറുന്നത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളാണ് എന്റെ വേദനസംഹാരി. കഴിഞ്ഞ മൂന്ന്

💬 Comments

View all comments